മറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചു; യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി

ബെംഗളൂരു: മറ്റൊരു മതത്തിലെ യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ യുവതിയെയും അമ്മയെയും സഹോദരൻ കൊലപ്പെടുത്തി.

പത്തൊന്‍പതുവയസുകാരിയായ ധനുശ്രീ, അമ്മ അനിത എന്നിവരാണ് മരിച്ചത്.

മൈസുരുവിലെ മാരുരു ഗ്രാമത്തിലാണ് സംഭവം.

യുവാവുമായുള്ള പ്രണയം അവസാനിപ്പിക്കാന്‍ യുവതിയോട് സഹോദരന്‍ ആവശ്യപ്പെട്ടിരുന്നു.

പലപ്പോഴും ഇതേചൊല്ലി ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു.

സഹോദരന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഈ ബന്ധം അവസാനിപ്പിക്കാന്‍ മാതാപിതാക്കളും മകളോട് ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് അമ്മാവന്റെ വീട്ടില്‍ പോകാനെന്ന വ്യാജേന നിതിന്‍ അമ്മയെയും സഹോദരിയെയും ബൈക്കില്‍ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

  കാരുണ്യത്തിന് പിന്നിലെ ക്രൂരത; വർഷങ്ങളായി ഒപ്പം താമസിപ്പിച്ച സുഹൃത്തിന്റെ 35 ലക്ഷത്തിന്റെ സ്വർണ്ണവും പണവും കവർന്ന ദമ്പതികൾ പിടിയിൽ

മാരൂരിലെ തടാകത്തിന് മുന്നില്‍ ബൈക്ക് നിര്‍ത്തിയ ശേഷം സഹോദരിയെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു.

ഇത് തടയാന്‍ ശ്രമിച്ചതോടെ അമ്മയെയും തടാകത്തിലേക്ക് തള്ളിയിട്ടു.

പിന്നീട് അമ്മയെ രക്ഷിക്കാന്‍ യുവാവ് ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.

വീട്ടിലെത്തി നിതിന്‍ നിര്‍ത്താതെ കരച്ചില്‍ തുടര്‍ന്നതിനെ തുടര്‍ന്ന് പിതാവ് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് യുവാവ് സംഭവം വിവരിച്ചത്.

മുസ്ലീം യുവാവുമായുള്ള പ്രണയത്തെ തുടര്‍ന്ന് ഏഴ് മാസമായി നിതിന്‍ മകളോട് സംസാരിക്കാറുണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു.

പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും അവനോട് പറഞ്ഞിരുന്നതായി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്നതായി ഒന്നും ചെയ്യില്ലെന്ന് മകള്‍ പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു.

  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?

രാത്രി ഒന്‍പത് മണിക്ക് വീട്ടിലെത്തിയ നിതിന്‍ അമ്മാവന് സുഖമില്ലെന്ന് പറഞ്ഞാണ് ഭാര്യയെയും സഹോദരിയെയും കൂട്ടിക്കൊണ്ടുപോയത്.

അവന്‍ വീട്ടിലെത്തിയതിന് പിന്നാലെ ഇരുവരെയും കുറിച്ച്‌ ചോദിച്ചപ്പോള്‍ അവന്‍ തന്നെ തടാകക്കരയിലേക്ക് കൊണ്ടുപോകുകയും അവിടെയുണ്ടെന്ന് പറഞ്ഞിട്ട് പോകുകയും ചെയ്തു.

താന്‍ ഇക്കാര്യം ബന്ധുക്കളോട് പറയുകയും തുടര്‍ന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗാർഹിക എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചു.
[masterslider id="10"]

Related posts