വാക്‌സിൻ എടുത്തവരിൽ 18000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു,മരണം130.

ബെംഗളൂരു: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷൻ എടുത്ത 18,842 പേർക്ക്കോവിഡ് -19 അണുബാധയുണ്ടായതായും 130 പേർ മരണപ്പെട്ടതായും റിപ്പോർട്ട് .

കൊവിഡ് വാക്‌സിൻ എടുത്തിട്ടും ഉണ്ടാകുന്ന അണുബാധയെബ്രേക്ക് ത്രൂകേസുകൾ എന്നാണ് സൂചിപ്പിക്കുന്നത്. രോഗികളെയും ആശുപത്രികളെയും നേരിട്ട് വിളിച്ച് ആരോഗ്യ ഓഫീസർമാരാണ് വിവരങ്ങൾശേഖരിക്കുന്നത്. അതിനാൽ തന്നെ വിവരങ്ങൾ പൂർണ്ണമായും കൃത്യമല്ല എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കർണ്ണാടകയിൽ, ജനസംഖ്യയുടെ 89 ശതമാനവും ആദ്യ ഡോസ്  കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്. രണ്ടാം തരംഗത്തെഅപേക്ഷിച്ച്,  അണുബാധകളുടെ എണ്ണം, അവയുടെ തീവ്രത, മരണസംഖ്യ എന്നിവ കുറവാണ്. രണ്ട് ഡോസുകൾഎടുത്ത ശേഷം, ബ്രേക്ക്ത്രൂ അണുബാധകൾ ഇതിലും കുറഞ്ഞിട്ടുണ്ട്. കോവിഡ് -19 ഇതുവരെ വിട്ട് പോയിട്ടില്ലാത്തതിനാൽ ആളുകൾ മുന്നോട്ട് വന്ന് രണ്ട് വാക്സിൻ ഡോസുകളും എടുക്കണം,” എന്ന് ദേശീയആരോഗ്യ മിഷൻ മാനേജിംഗ് ഡയറക്ടർ ഡോ.അരുന്ധതി ചന്ദ്രശേഖർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us