അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: അധ്യാപികയെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

മണ്ഡ്യ ജില്ലയിലെ മേലുകോട്ടയിലാണ് സംഭവം നടന്നത്.

പാണ്ഡവപുര താലൂക്കിലെ മാണിക്യഹള്ളി ഗ്രാമത്തിൽ താമസിക്കുന്ന ദീപിക വി. ഗൗഡയുടെ (28) മൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ വിജയനഗര ഹോസ്പേട്ടിൽ നിന്നുള്ള നിതീഷ് ആണ് അറസ്റ്റിലായത്.

മൃതദേഹം കണ്ടെത്തിയതു മുതൽ നിതീഷ് ഒളിവിലായിരുന്നു.

ദീപികയുടെ ഭർത്താവിന്റെ പരാതിയിലാണ് നിതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ പതിവുപോലെ ഇരുചക്രവാഹനത്തിൽ സ്‌കൂളിലേക്ക് പോയ ദീപിക പിന്നീട് തിരിച്ചു വന്നിരുന്നില്ല.

ഇതോടെ ഇവരുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്.

ദീപികയുടെ ഇരുചക്ര വാഹനം ക്ഷേത്ര മൈതാനത്തിന് സമീപം കണ്ടെത്തിയിരുന്നു.

ഇതേ പ്രദേശത്ത് നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ദീപികയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ രണ്ട് വർഷമായി ദീപികയും നിതീഷും അടുപ്പത്തിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു

ദീപികയിൽ നിന്ന് വിട്ടുനിൽക്കാൻ ദീപികയുടെ കുടുംബം നിതീഷിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ശനിയാഴ്ച നിതീഷിന്റെ ജന്മദിനമായിരുന്നു.

പിറന്നാൾ ആഘോഷിക്കാൻ ദീപികയെ മേലുകോട്ട് മലനിരകളിലേക്ക് നിതീഷ് വിളിച്ചുവരുത്തി.

ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts