അണക്കെട്ട് പരമാവധി ജലനിരപ്പിലെത്തി; കെ.ആർ.എസ്. അണക്കെട്ടിൽ ‘ബാഗിന’ അർപ്പിച്ച് മുഖ്യമന്ത്രി

ബെംഗളൂരു : ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനൊപ്പം കൃഷ്ണ രാജ സാഗർ (കെ.ആർ.എസ്.) അണക്കെട്ടിന് ‘ബാഗിന’ സമർപ്പിച്ചു .

കെആർഎസ് അണക്കെട്ട് അതിന്റെ പരമാവധി ജലനിരപ്പിലെത്തിയതിനെത്തുടർന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ബാഗിന സമർപ്പിച്ചത്,.

ഒരു പട്ടുസാരി, ബ്ലൗസ് തുണി, പൂക്കൾ, പഴങ്ങൾ, വളകൾ, മഞ്ഞൾ തുടങ്ങിയവ ഉപയോഗിച്ച് ജലസമൃദ്ധിക്ക് കർണാടകയിൽ നടത്തുന്ന പൂജയാണ് ബാഗിന.

പൂജാരിമാർ രാവിലെ 11.30-ആണ് ചടങ്ങിനുള്ള ശുഭമുഹൂർത്തമെന്ന് നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയെത്താൻ വൈകിയതിനാൽ ചടങ്ങും രണ്ട് മണിക്കൂറിലധികം വൈകി.\

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

ഈ വർഷം, കെആർഎസ് അണക്കെട്ട് ഒരു ചരിത്ര നാഴികക്കല്ല് പിന്നിട്ടു – 93 വർഷത്തിനിടെ ആദ്യമായി ജൂണിൽ അതിന്റെ പൂർണ്ണ ശേഷിയായ 124.80 അടി നിറയുന്നത്.

ഈ അപൂർവ സംഭവത്തോടെ ജൂൺ മാസത്തിൽ അണക്കെട്ടിൽ ‘ബാഗിന’ അർപ്പിക്കുന്ന ആദ്യത്തെ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ മാറി. മുഖ്യമന്ത്രി എത്തിയതിന് തൊട്ടുപിന്നാലെ ചടങ്ങ് ആരംഭിച്ചു, ഉച്ചയ്ക്ക് 1.36 ന് ‘ബാഗിന’ ഔദ്യോഗികമായി അർപ്പിച്ചു.

  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts