വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണം; ആവശ്യവുമായി ഭാര്യ മുത്തുലക്ഷ്മി

ചെന്നൈ: കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന ആവശ്യവുമായി ഭാര്യയും തമിഴക വാഴ്‌വുരിമൈ കച്ചി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ മുത്തുലക്ഷ്മി. ഡിണ്ടിഗലിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ മന്ത്രി ഐ പെരിയസാമിയോടായിരുന്നു ഭർത്താവിനെ അടക്കം ചെയ്ത സ്ഥലത്ത് സ്മാരകം പണിയാൻ തമിഴ്നാട് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മുത്തുലക്ഷ്മി ആവശ്യപ്പെട്ടത്. ഇതിനായി അപേക്ഷ നൽകുമെന്നും അവർ പറഞ്ഞു. വീരപ്പൻ വനത്തിന്റെയും വനവിഭവങ്ങളുടെയും സംരക്ഷകൻ ആയിരുന്നു. മറ്റ് പലരുടെയും പേരിൽ സ്മാരകങ്ങൾ ഉള്ളപ്പോൾ വീരപ്പനെ ഒഴിവാക്കുന്നത് എന്തിനാണെന്നും മുത്തുലക്ഷ്മി ചോദിച്ചു.

Read More

വെളിച്ചെണ്ണയിൽ തൊട്ടാൽ പൊള്ളലും; കിലോയ്ക്ക് വില 450 രൂപ കടന്നു

ചില്ലറവിപണിയില്‍ 450രൂപ കടന്ന് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. കൊച്ചിയിലെ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. തൃശ്ശൂര്‍ വിപണിയില്‍ ക്വിന്റലിന് 38800 രൂപയായിരുന്നു വില. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്. കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്‌നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്. ചില്ലര വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 മുതല്‍ 470 രൂപ വരെയാണ് വില.…

Read More

കർണാടക മുഖ്യമന്ത്രി മാറ്റം ഹൈക്കമാൻഡ് തീരുമാനിക്കും: ഖാർഗെ

ബെംഗളൂരു: കർണാടകയിൽ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെ മുഖ്യമന്ത്രിയെ മാറ്റുന്നത് പോലുള്ള കാര്യങ്ങളിൽ പാർട്ടി ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മുഖ്യമന്ത്രി സിദ്ധരാമയ്യയെ നീക്കം ചെയ്യുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ പാർട്ടിയുടെ ദീർഘകാല താൽപ്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭരണകക്ഷിയിലെ ഒരു വിഭാഗം വാദിക്കുമ്പോഴും കർണാടകയിൽ നേതൃമാറ്റം സംബന്ധിച്ച അഭിപ്രായങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾക്കിടെ, കർണാടകയുടെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല കാര്യങ്ങൾ പരിഹരിക്കുന്നതിനായി സംസ്ഥാനത്തെ പാർട്ടി നിയമസഭാംഗങ്ങളുമായി കൂടിക്കാഴ്ച ആരംഭിച്ചു. പാർട്ടിയുടെ എല്ലാ നിയമസഭാംഗങ്ങൾ, എംപിമാർ, മന്ത്രിമാർ,…

Read More

വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

കൊച്ചി: പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയന്ന് എംഎസ്ഡബ്ല്യൂ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പെരുമ്പാവൂര്‍ ഒക്കല്‍ ചേലാമറ്റം പിലപ്പിളളി വീട്ടില്‍ അക്ഷയയാണ് (23) തൂങ്ങിമരിച്ചത്. തിങ്കളാഴ്ച്ച നടന്ന പരീക്ഷയില്‍ പഠിച്ച കാര്യങ്ങള്‍ കൃത്യമായി എഴുതാന്‍ കഴിഞ്ഞില്ലെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. കിടപ്പുമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം.  

Read More

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി നടത്തിയ രോഗി മരിച്ചു; ആശുപത്രിക്കെതിരെ കേസ്

death

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് തിങ്കളാഴ്ച മരിച്ചത്. ബിജുവിന്റെ സഹോദരന്‍ ബിനു (44) നല്‍കിയ പരാതിയിലാണ് കേസെടുത്തത്. നടുവേദനയെ തുടര്‍ന്നാണ് ബിജു കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബിനു പറയുന്നു. ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു നടുവേദനയ്ക്ക് കാരണം. വിദഗ്ധ ചികിത്സക്കായി ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍…

Read More

കോയമ്പത്തൂരിൽ ‘മാൻ’ ആണെന്ന് കരുതി വെടിവെച്ചു കൊന്നത് മനുഷ്യനെ

കോയമ്പത്തൂർ : കോയമ്പത്തൂരിൽ മാൻ ആണെന്ന് കരുതി വെടിവെച്ച് കൊന്നത് യുവാവിനെ. സംഭവത്തിൽ ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ബന്ധുക്കളായ കെ മുരുകേശൻ, പാപ്പയ്യൻ എന്നിവരാണ് അറസ്റ്റിലായത്. സുരണ്ടൈമല സ്വദേശി സഞ്ജിത്താണ് കൊല്ലപ്പെട്ടത്. കൃത്യം നടക്കുന്ന സമയം പ്രതികൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേരും വേട്ടയ്ക്ക് പോയപ്പോഴാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കാരമട ഫോറസ്റ്റ് റേഞ്ചിൽ അത്തിക്കടവ് വനത്തിലാണ് പ്രതികൾ വേട്ടയ്ക്കായെത്തി . വേട്ടയ്ക്കിടെ സഞ്ജിത്ത് വനത്തിനകത്തേക്ക് പ്രവേശിച്ചു. സജിത്തും മാനിനെ ലക്ഷ്യം വെച്ചാണ് വനത്തിലെത്തിയത്. കാടിനുള്ളിൽ നിന്ന് അനക്കം കേട്ടപ്പോൾ…

Read More

വിദ്യാർത്ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: വിദ്യാർത്ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി മരിച്ചു. തിരുവനന്തപുരം നടുക്കാട് ഒലിപ്പുനട ഓംകാരില്‍ സുരേഷ് – ദിവ്യ ദമ്പതികളുടെ മകളും കെെമനം വനിതാ പോളിടെക്നിക്കിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ മഹിമ സുരേഷാണ് (19) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മുൻവശത്തെയും പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പുറകുവശത്തെ വാതില്‍ പൊളിച്ച്‌ അകത്തുകയറി മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ അടുക്കളയിലാണ് മഹിമ ഉണ്ടായിരുന്നത്. മൃതദേഹം…

Read More

ഓണം അവധിക്ക് വേഗത്തിൽ വീട്ടിലെത്താം; ട്രെയിൻ ടിക്കറ്റ് ബുക്കിങ് ജൂലൈ 2ന് ആരംഭിക്കും

ബെംഗളൂരു : ഓണത്തിന് രണ്ട് മാസം ശേഷിക്കെ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് 2ന് ആരംഭിക്കും. സെപ്റ്റംബർ 5നാണ് തിരുവോണം. 1 മുതൽ 4 വരെയുള്ള ദിവസങ്ങളിലാണ് തിരക്ക് സാധ്യത കണക്കാക്കുന്നത്. 60 ദിവസം മുന്നേയാണ് ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക. വാരാന്ത്യ സ്പെഷലായി അനുവദിച്ച ബയ്യപ്പനഹള്ളി ടെർമിനൽ–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ (06555 /06556) സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. ഓണത്തിന് നാട്ടിലേയ്ക്ക് പോകുന്നവർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച രാത്രി 10ന്…

Read More

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഈ മാസവും ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടുകളില്‍ എത്തി; ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും ഈ മാസവും ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം അക്കൗണ്ടുകളില്‍ എത്തിയെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ജീവനക്കാര്‍ക്കൊപ്പമാണ് എന്നും എപ്പോഴുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജൂണ്‍ മാസത്തെ ശമ്പളം മുപ്പതാം തിയ്യതി വിതരണം ചെയ്‌തെന്നാണ് മന്ത്രി അറിയിച്ചത്. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ശമ്പള ഇനത്തിനായുള്ള 80 കോടി രൂപ വിതരണം ചെയ്തു.

Read More

ബാ​ഗിനുള്ളിൽ വളർത്തുമൃഗങ്ങളെ ഒളിപ്പിച്ച് കടത്തി; നെടുമ്പാശ്ശേരിയില്‍ ദമ്പതികൾ പിടിയിൽ

കൊച്ചി: വളർത്തുമൃഗങ്ങളുമായി ബാങ്കോക്കില്‍ നിന്നെത്തിയ ദമ്പതികൾ നെടുമ്പാശ്ശേരിയില്‍ വിമാനത്താവളത്തിൽ പിടിയില്‍. ലഗേജ് ബാഗിനകത്ത് മൃഗങ്ങളെ ഒളിപ്പിച്ച് കടത്തിയ പത്തനംതിട്ട സ്വദേശികളായ ജോബ്‌സണ്‍ ജോയും ഭാര്യ ആര്യമോളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പോക്കറ്റ് മങ്കികളെയും മക്കാവോ തത്തയെയുമാണ് കസ്റ്റംസ് പിടികൂടിയത്. മൂന്നുലക്ഷം വില വരുന്ന വളർത്ത് മൃഗങ്ങളെയാണ് പിടികൂടിയത്. ഇവയെ ആര്‍ക്ക് കൈമാറാന്‍ എത്തിച്ചതാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. തുടരന്വേഷണത്തിനായി ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Read More
Click Here to Follow Us