ഓണം അവധിക്ക് വേഗത്തിൽ വീട്ടിലെത്താം; ട്രെയിൻ ടിക്കറ്റ് ബുക്കിങ് ജൂലൈ 2ന് ആരംഭിക്കും

ബെംഗളൂരു : ഓണത്തിന് രണ്ട് മാസം ശേഷിക്കെ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് 2ന് ആരംഭിക്കും. സെപ്റ്റംബർ 5നാണ് തിരുവോണം.

1 മുതൽ 4 വരെയുള്ള ദിവസങ്ങളിലാണ് തിരക്ക് സാധ്യത കണക്കാക്കുന്നത്. 60 ദിവസം മുന്നേയാണ് ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

വാരാന്ത്യ സ്പെഷലായി അനുവദിച്ച ബയ്യപ്പനഹള്ളി ടെർമിനൽ–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ (06555 /06556) സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി.

ഓണത്തിന് നാട്ടിലേയ്ക്ക് പോകുന്നവർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ.

വെള്ളിയാഴ്ച രാത്രി 10ന് ബയ്യപ്പനഹള്ളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 2ന് കൊച്ചുവേളിയിലെത്തും.

ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 2.15ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 7.30നു ബയ്യപ്പനഹള്ളിയിലെത്തുന്ന തരത്തിലാണ് ട്രെയിൻ സമയവും, യാത്രയും ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts