ഓണം അവധിക്ക് വേഗത്തിൽ വീട്ടിലെത്താം; ട്രെയിൻ ടിക്കറ്റ് ബുക്കിങ് ജൂലൈ 2ന് ആരംഭിക്കും

ബെംഗളൂരു : ഓണത്തിന് രണ്ട് മാസം ശേഷിക്കെ കേരളത്തിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ് 2ന് ആരംഭിക്കും. സെപ്റ്റംബർ 5നാണ് തിരുവോണം. 1 മുതൽ 4 വരെയുള്ള ദിവസങ്ങളിലാണ് തിരക്ക് സാധ്യത കണക്കാക്കുന്നത്. 60 ദിവസം മുന്നേയാണ് ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ് എന്നിവ വഴി ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുക. വാരാന്ത്യ സ്പെഷലായി അനുവദിച്ച ബയ്യപ്പനഹള്ളി ടെർമിനൽ–തിരുവനന്തപുരം നോർത്ത് എക്സ്പ്രസിന്റെ (06555 /06556) സർവീസ് സെപ്റ്റംബർ 28 വരെ നീട്ടി. ഓണത്തിന് നാട്ടിലേയ്ക്ക് പോകുന്നവർക്ക് ഇത് കൂടുതൽ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ. വെള്ളിയാഴ്ച രാത്രി 10ന്…

Read More

ഓണമുണ്ണാൻ കേരളത്തിലേയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് റിസർവേഷൻ തുടങ്ങി

ബെംഗളൂരു: ഓണം എത്താൻ 4 മാസം ബാക്കി നിലനിൽക്കെ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ട്രെയിനുകളിൽ 120 ദിവസം മുൻപ് വരെ റിസർവേഷൻ ചെയ്യാനുള്ള സൗകര്യം പുനരാരംഭിച്ചിരുന്നു. സെപ്റ്റംബർ 13 വരെയുള്ള ടിക്കറ്റ് റിസർവേഷനാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. ഇതിനുപുറമെ തിരിച്ചുവരാനുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. റിസർവേഷൻ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ടിക്കറ്റ് തീരുന്നതോടെ പിന്നെ തത്കാൽ ടിക്കറ്റിനെ ആശ്രയിക്കണം. സെപ്റ്റംബർ 8നാണ് ഇത്തവണ തിരുവോണം. നേരത്തെ അവധി ദിവസങ്ങൾ നോക്കി മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ…

Read More