ഓണമുണ്ണാൻ കേരളത്തിലേയ്ക്കുള്ള ട്രെയിൻ ടിക്കറ്റ് റിസർവേഷൻ തുടങ്ങി

ബെംഗളൂരു: ഓണം എത്താൻ 4 മാസം ബാക്കി നിലനിൽക്കെ ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു കഴിഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ട്രെയിനുകളിൽ 120 ദിവസം മുൻപ് വരെ റിസർവേഷൻ ചെയ്യാനുള്ള സൗകര്യം പുനരാരംഭിച്ചിരുന്നു.

സെപ്റ്റംബർ 13 വരെയുള്ള ടിക്കറ്റ് റിസർവേഷനാണ് നിലവിൽ ആരംഭിച്ചിട്ടുള്ളത്. ഇതിനുപുറമെ തിരിച്ചുവരാനുള്ള ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. റിസർവേഷൻ ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ ടിക്കറ്റ് തീരുന്നതോടെ പിന്നെ തത്കാൽ ടിക്കറ്റിനെ ആശ്രയിക്കണം. സെപ്റ്റംബർ 8നാണ് ഇത്തവണ തിരുവോണം. നേരത്തെ അവധി ദിവസങ്ങൾ നോക്കി മുൻകൂട്ടി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിലെത്താൻ സാധിക്കും.

  ബെംഗളൂരു നിവാസികൾ സൂക്ഷിക്കുക! അടുത്ത 3 ദിവസത്തേക്ക് നഗരത്തിൽ മഴയോടൊപ്പം ശക്തമായ കാറ്റിന് സാധ്യത

ഓണത്തിനു മുന്നോടിയായി കേരളത്തിലേക്കുള്ള വിമാന സർവീസുകളുടെ ബുക്കിങ്ങും ആരംഭിച്ചു കഴിഞ്ഞട്ടുണ്ട്. എന്നാൽ ഇതുവരെ ഓണത്തിനു നാട്ടിലേക്കുള്ള സ്വകാര്യ ബസ് ബുക്കിങ് ആരംഭിച്ചിട്ടില്ല. കേരള, കർണാടക ആർടിസികളും ഒരു മാസം മുൻപു മാത്രമേ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുകയുള്ളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ യാത്രാക്ലേശം പരിഹരിക്കാൻ ജനകീയ സർവേ; 'സിറ്റിസൺസ് കമ്മ്യൂട്ട് പ്രോജക്റ്റുമായി' ഊർവാണി ഫൗണ്ടേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts