കല ബെംഗളൂരുവിൻ്റെ കുടുംബ സംഗമവും എസ്എസ്എൽസി , പിയുസി വിജയികൾക്ക് അനുമോദനവും

ബെംഗളൂരു : ബെംഗളൂരുവിലെ പ്രമുഖ സംഘടനയായ കലയുടെ കുടുംബസംഗമവും എസ്എസ്എൽസി , പിയുസി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനം സംഘടിപ്പിക്കുന്നു .ജൂലൈ 10 ഞായറാഴ്ച രാവിലെ 10 മണിക്ക് എൻടിടിഎഫ് ഹോട്ടൽ നെസ്റ്റ് ഇൻ്റർനാഷണലിൽ വെച്ച് ആണ് പരിപാടി നടത്തപ്പെടുന്നത്.

രാവിലെ കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിക്കുന്ന കുടുംബ സംഗമത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ മുഖ്യ അഥിതിയായി പങ്കെടുക്കും. കൂടാതെ ബെംഗളൂരുവിലെ സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കുന്നു. നോർക്കയുടെ നോഡൽ ഓഫീസർ റീസ രഞ്ജിത് നോർക്കയുടെ സേവനങ്ങളെ കുറിച്ചു വിശദീകരണം നൽകും, കലയും ആർഐബികെ ബെംഗളൂരുവുമായി ചേർന്ന് നടത്തുന്ന ബ്ലഡ്‌ ഡോനെഷൻ ക്യാമ്പ്, എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ്‌ ജീവൻ തോമസ് എന്നിവർ അറിയിച്ചു.

  ബെംഗളൂരു ക്വാറി ദുരന്തം: 8 തൊഴിലാളികൾ മരിച്ചു; സുരക്ഷാ വീഴ്ചകൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡി.കെ. ശിവകുമാർ
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്

കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം 9945804369,9844723488

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts