കർണാടകയുടെ ചുമതലയിലേക്ക്  പി. സി വിഷ്ണുനാഥും റോജി എം ജോണും 

ബെംഗളൂരു: പിസി വിഷ്ണുനാഥും റോജി എം ജോണും ദേശീയ നേതൃത്വത്തിലേക്ക്. ഇരുവരെയും എഐസിസി സെക്രട്ടറിമാരായി നിയമിച്ചു. കർണാടകയുടെ ചുമതലയാണ് ഇരുവർക്കും നൽകിയിട്ടുള്ളത്.

ഇവർക്കൊപ്പം ഡി. ശ്രീധർ ബാബു (തെലങ്കാന), മയൂര എസ് ജയകുമാർ (തമിഴ്നാട്), അഭിഷേക് ദത്ത് (ഡൽഹി) എന്നിവരെയും എഐസിസി സെക്രട്ടറിമാരാക്കി. ഇവർക്കും കർണാടകയുടെ ചുമതലയാണ് നൽകിയിട്ടുള്ളത്. പിസി വിഷ്ണുനാഥ് നേരത്തെ കർണാടകയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു.

  ബെംഗളൂരു അതിർത്തിയിൽ 'ആണവ ധാതു'; ഗുണ്ട്ലുപേട്ടിൽ തോറിയം നിക്ഷേപം, ഹനൂരിൽ സ്വർണ്ണവും!; ഖനനം ഉടൻ ആരംഭിക്കും

നേരത്തെ തന്നെ ദേശീയ നേതൃത്വത്തോടൊപ്പം പ്രവർത്തിച്ച പരിചയം റോജിക്കുണ്ട്. എൻഎസ്‌യു ദേശീയ അധ്യക്ഷനായിരുന്നു. വിദ്യാർത്ഥി സംഘടന നേതാവായിരിക്കേ കർണാടകയിൽ പ്രവർത്തിച്ച പരിചയവും റോജിക്കുണ്ട്.

അടുത്ത വർഷം കർണാടക നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റോജിയടക്കമുള്ളവരെ നിയമിച്ചത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാന തല വാർ റൂം ടീമിനെ തിരഞ്ഞെടുത്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.ആർ പുരം കൊലപാതക പരമ്പര: ബെംഗളൂരു ടെക്കിയുടെ ലിവ്-ഇൻ പങ്കാളിയും പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
[masterslider id="10"]

Related posts