കല ബെംഗളൂരുവിൻ്റെ കുടുംബ സംഗമവും എസ്എസ്എൽസി , പിയുസി വിജയികൾക്ക് അനുമോദനവും

ബെംഗളൂരു : ബെംഗളൂരുവിലെ പ്രമുഖ സംഘടനയായ കലയുടെ കുടുംബസംഗമവും എസ്എസ്എൽസി , പിയുസി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനം സംഘടിപ്പിക്കുന്നു .ജൂലൈ 10 ഞായറാഴ്ച രാവിലെ 10 മണിക്ക് എൻടിടിഎഫ് ഹോട്ടൽ നെസ്റ്റ് ഇൻ്റർനാഷണലിൽ വെച്ച് ആണ് പരിപാടി നടത്തപ്പെടുന്നത്. രാവിലെ കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിക്കുന്ന കുടുംബ സംഗമത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ദിവ്യ മുഖ്യ അഥിതിയായി പങ്കെടുക്കും. കൂടാതെ ബെംഗളൂരുവിലെ സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കുന്നു. നോർക്കയുടെ നോഡൽ ഓഫീസർ റീസ രഞ്ജിത് നോർക്കയുടെ…

Read More

കർണാടകയിൽ നിന്നുള്ള അമർനാഥ് തീർഥാടകർക്ക് എല്ലാ സഹായവും നൽകും ; മുഖ്യമന്ത്രി

ബെംഗളൂരു: ജമ്മു കശ്മീരിൽ മേഘവിസ്ഫോടനത്തിൽ 15 തീർഥാടകരുടെ ജീവൻ അപഹരിച്ചതിനെത്തുടർന്ന് അമർനാഥ് യാത്രയിലായിരുന്ന കർണാടകയിൽ നിന്നുള്ള തീർഥാടകരെ രക്ഷിക്കാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.  സംസ്ഥാനത്ത് നിന്ന് നൂറിലധികം പേർ തീർഥാടനത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. അമർനാഥ് യാത്രയിലുള്ള സംസ്ഥാനത്തെ കന്നഡക്കാർ സുരക്ഷിതരാണെന്ന് ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബൊമ്മൈ പറഞ്ഞു. കന്നഡക്കാരുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞങ്ങൾ ജമ്മു കശ്മീർ സർക്കാരുമായും കേന്ദ്ര സർക്കാരുമായും ബന്ധപ്പെട്ടുവരികയാണ്.   “ഞങ്ങൾ ഇതിനായി ഒരു ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്.…

Read More

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടി വാർ റൂം തുറന്ന് കോൺഗ്രസ്‌

ബെംഗളൂരു: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാനതല വാർ റൂം ടീം രൂപീകരിച്ചു. ഇത് സംബന്ധിച്ച് കർണാടക പ്രദേശ് കമ്മിറ്റിയുടെ നിയമനങ്ങൾക്ക് എഐസിസി അംഗീകാരം നൽകി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടക പ്രദേശത്തെ കമ്മിറ്റിയുടെ വാർ റൂം ചെയർമാനായി ശശികാന്ത് സെന്തിലിനെ നിയമിക്കുന്നതിനായാണ് ഐസിസി അംഗീകാരം നൽകിയത്. സുനിൽ കനുഗൗലി ഏകോപന ചുമതലയിൽ തുടരും, സൂരജ് ഹെഗ്ഡെയെ സംസ്ഥാന യൂണിറ്റിൻറെ വൈസ് പ്രസിഡൻറായും എഐസിസി തിരഞ്ഞെടുത്തു. കർണാടക കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശശികാന്ത്. ഒരു വാർ റൂം സജ്ജീകരിക്കുന്നതിനു പുറമേ,…

Read More

നയൻസിനെ കെട്ടിപ്പിടിച്ച് ഷാരൂഖ് ഖാൻ; കാരണവർ സ്ഥാനത്ത് നിന്ന് രജനികാന്തും – വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ട് നയൻതാര

ചെന്നൈ: കൂടുതൽ വിവാഹ ചിത്രങ്ങൾ പുറത്ത് വിട്ട് നയൻതാരയും വിഗ്നേഷ് ശിവനും. വിവാഹം കഴിഞ്ഞ് ഒരു മാസം തികഞ്ഞ ദിവസമാണ് താരദമ്പതികൾ വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വിട്ടത്. ചിത്രത്തിൽ നയൻസിനെ കെട്ടിപ്പിടിച്ച് ഷാരൂഖ് ഖാൻ; കാരണവർ സ്ഥാനത്ത് നിന്ന് രജനികാന്തിനെയും നമുക്ക് കാണാൻ സാധിക്കും. https://www.instagram.com/p/cfri-r7p_yc/?igshid=ymmymta2m2y=    

Read More

മംഗളൂരുവിൽ കഞ്ചാവ് വിൽപന നടത്തിയ 12 മലയാളി വിദ്യാർഥികൾ അറസ്റ്റിൽ

ബെംഗളൂരു: കഞ്ചാവ് കൈവശം വെച്ചതിനും നഗരത്തിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും മയക്കുമരുന്ന് വിതരണത്തിൽ പങ്കാളികളായതിനും 12 വിദ്യാർത്ഥികളെ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ചില വിദ്യാർഥികൾ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായതെന്ന് പൊലീസ് പറഞ്ഞു. സിസിബി ഇൻസ്പെക്ടർ മഹേഷ് പ്രസാദ്, പിഎസ്ഐ ബി രാജേന്ദ്ര എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരത്തിലെ വലൻസിയയിലെ സൂറ്റർപേട്ടിലെ ഒരു അപ്പാർട്ട്മെന്റിൽ നിന്നാണ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തത്. എല്ലാ വിദ്യാർത്ഥികളും കേരളത്തിലെ നിന്നുള്ള പോലീസ് പറഞ്ഞു. പ്രതിയിൽ…

Read More

ബി​ഗ് ബോസ്  സീസൺ 4 മത്സരാർത്ഥി ഡോ.റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു

കൊച്ചി: ബി​ഗ് ബോസ് മലയാള സീസൺ 4 മത്സരാർത്ഥിയായ ഡോ. റോബിൻ രാധാകൃഷ്ണന്റെ കാർ അപടകത്തിൽപ്പെട്ടു. തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട റോബിൻ ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. വരുന്ന വഴി തന്റെ കാർ ഒരു കൊക്കയിലേക്ക് മറിഞ്ഞുവെന്നും കാര്‍ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് എന്നും എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നതെന്നും റോബിൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു.

Read More

മഞ്ഞപ്പട കാത്തിരുന്ന ഗ്രീക്ക് ദൈവം; അപ്പോസ്തൊലോസ് ജിയാനു ബ്ലാസ്റ്റേഴ്‌സില്‍

കൊച്ചി: മാസങ്ങള്‍ നീണ്ട ഉഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ചു. ഗ്രീക്ക് – ഓസ്ട്രേലിയന്‍ ഇന്റര്‍നാഷണല്‍ സ്‌ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. എ ലീഗ് (ഓസ്‌ട്രേലിയ) ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്സിയില്‍ നിന്നാണ് താരം മഞ്ഞക്കുപ്പായത്തിലേക്ക് എത്തുന്നത്. മെഡിക്കല്‍സ് ഒഴികെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി ക്ലബ് വ്യക്തമാക്കി. ഗ്രീസില്‍ ജനിച്ച് ജിയാനു, ചെറുപ്പത്തില്‍ തന്നെ ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. കരിയറിന്റെ സിംഹഭാഗവും ഗ്രീക്ക് ക്ലബ്ബുകളില്‍ കളിച്ച ജിയാനു ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ടീമുകളായ കവാല, പി എ ഒ കെ,…

Read More

ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ നാടകം വീണ്ടും അരങ്ങിലേക്ക്

ബെംഗളൂരു: ജൂലൈ 3 ന് ശിവമോഗയിൽ അവതരണം നടന്നു കൊണ്ടിരിക്കെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ നാടകം വീണ്ടും അരങ്ങിലെത്താൻ തയ്യാറെടുക്കുന്നു. ജയ് ശ്രീറാം’ വിളിച്ചെത്തിയ പ്രാദേശിക ബജ്‌റംഗ്‌ദൾ പ്രവർത്തകർ ആണ് വേദിയിലെത്തി നാടകം തടഞ്ഞത്. വീരശൈവ സമുദായത്തിന്റെ ഹാളിൽ മുസ്ലീം കഥാപാത്രങ്ങളുള്ള നാടകം അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു അവരുടെ ഭീഷണി. പിന്നാലെ കാഴ്ചക്കാരായ 150 ആളുകളോടും പിരിഞ്ഞുപോകാനും പ്രവർത്തകർ ആവശ്യപ്പെട്ടു. തുടർന്ന് സംഘാടകർ നാടകം നിർത്തേണ്ടി വന്നു. അമേരിക്കൻ നാടകമായ ‘ഫിഡ്‌ലർ ഓൺ ദ റൂഫി’ന്റെ വിവർത്തനമായ ‘ജാതെഗിരുവണ ചന്ദിര’ എന്ന കന്നഡ നാടകത്തിനാണ് ബജറംഗ്ദള്‍…

Read More

ബിഗ്ബോസ് താരം ഡോ:റോബിൻ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു.

ബിഗ്ബോസ് മലയാളം നാലാം സീസൺ മത്സരാർത്ഥിയായ ഡോ. റോബിൻ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ അപടകത്തിൽപ്പെട്ടു. തൊടുപുഴയിൽ ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.. അപകടത്തിൽ നിന്നും പരിക്കേൽക്കാതെ രക്ഷപ്പെട്ട റോബിൻ ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. “എന്റെ കാർ വരുന്ന വഴി ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാർ ഒരു കല്ലിൽ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെടുകയായിരുന്നു. എന്നിട്ടും നിങ്ങളെ കാണാൻ വേണ്ടിയാണ് ഞാൻ വന്നത്,” എന്ന് റോബിൻ ഉദ്ഘാടന വേദിയിൽ പറഞ്ഞു.

Read More

ബംഗ്ലാദേശ് ഭീകരനെ ബെംഗളൂരുവിൽ നിന്ന് കൊൽക്കത്ത പോലീസ് പിടികൂടി 

ബെംഗളൂരു: ഭീകരസംഘടനയായ അന്‍സാര്‍ ബംഗ്ലയിലെ ഭീകരന്‍ ഫൈസല്‍ അഹ്മദിനെ ബെംഗളൂരുവില്‍ നിന്ന് കൊല്‍ക്കത്ത പോലീസ് അറസ്റ്റ്ചെയ്തു. ബംഗ്ലാദേശിലെ ശാസ്ത്ര എഴുത്തുകാരനും ബ്ലോഗറുമായ ആനന്ദ് വിജയ് ദാസിന്‍റെ കൊലപാതകക്കേസില്‍ പോലീസ് ഇയാളെ അന്വേഷിച്ചുവരുകയായിരുന്നു. ബംഗ്ലാദേശിലെ സില്‍ഹെട്ടില്‍ 2015 ലാണ് ഫൈസലും മറ്റ് മൂന്നുപേരും ചേര്‍ന്ന് ആനന്ദിനെ കൊലപ്പെടുത്തിയത്. കേസില്‍ ബംഗ്ലാദേശ് കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഫൈസല്‍ രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. ഇയാള്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന് ബംഗ്ലാദേശ് പോലീസ് കൊല്‍ക്കത്ത പോലീസിനെ അറിയിച്ച്‌ പിടികൂടാന്‍ സഹായം ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇയാളെ…

Read More
Click Here to Follow Us