നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടി വാർ റൂം തുറന്ന് കോൺഗ്രസ്‌

ബെംഗളൂരു: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാനതല വാർ റൂം ടീം രൂപീകരിച്ചു.

ഇത് സംബന്ധിച്ച് കർണാടക പ്രദേശ് കമ്മിറ്റിയുടെ നിയമനങ്ങൾക്ക് എഐസിസി അംഗീകാരം നൽകി.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടക പ്രദേശത്തെ കമ്മിറ്റിയുടെ വാർ റൂം ചെയർമാനായി ശശികാന്ത് സെന്തിലിനെ നിയമിക്കുന്നതിനായാണ് ഐസിസി അംഗീകാരം നൽകിയത്. സുനിൽ കനുഗൗലി ഏകോപന ചുമതലയിൽ തുടരും, സൂരജ് ഹെഗ്ഡെയെ സംസ്ഥാന യൂണിറ്റിൻറെ വൈസ് പ്രസിഡൻറായും എഐസിസി തിരഞ്ഞെടുത്തു.

  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ

കർണാടക കേഡറിലെ മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ് ശശികാന്ത്.

ഒരു വാർ റൂം സജ്ജീകരിക്കുന്നതിനു പുറമേ, കർണാടകയിലെ കമ്യൂണിക്കേഷൻ ഘടകവും പുനഃസംഘടിപ്പിച്ചു. കമ്മ്യൂണിക്കേഷൻ ആൻഡ് സോഷ്യൽ മീഡിയ ടീമിന്റെ ചുമതലയായി പ്രിയങ്ക് ഖാർഗെയെയും വക്താക്കളായി ലാവണ്യ ബല്ലാൽ, കവിത റെഡ്ഡി, നാഗലക്ഷ്മി, ഐശ്വര്യ മഹാദേവ് എന്നിവരെയും  നിയമിച്ചു.

അടുത്ത കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് 2023 മെയ് മാസത്തിലോ അതിനുമുമ്പോ നടക്കുമെന്നാണ് സൂചനകൾ പുറത്ത് വരുന്നത് . 224 അംഗങ്ങളാണ് കർണാടക നിയമസഭയിൽ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ
[masterslider id="10"]

Related posts