കാളയോട്ടമത്സരത്തിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു 

ബെംഗളൂരു : ശിവമോഗയിൽ കാളയോട്ടമത്സരം കാണാനെത്തിയ യുവാവ് കാളയുടെകുത്തേറ്റ് മരിച്ചു. ദാവണഗെരെ സ്വദേശി പുനീത് ആചാർ (19) ആണ് മരിച്ചത്. ശിക്കാരിപുര താലൂക്കിലെ കൽമനെയിലാണ് സംഭവം. ശിക്കാരിപുരയിൽ കോളേജ് വിദ്യാർഥിയായിരുന്നു പുനീത്. ഹൊരി ഹബ്ബയുടെ ഭാഗമായി സംഘടിപ്പിച്ച കാളയോട്ടമത്സരം കാണാനെത്തിയതായിരുന്നു പുനീത്. ഗുരുതരമായി പരിക്കേറ്റയുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. പിതാവ് ഗജേന്ദ്ര ആചാറിന്റെ പരാതിയിൽ ശിക്കാരിപുര റൂറൽ പോലീസ് കേസെടുത്തു.

Read More

നബിദിന റാലിക്ക് നേരെ കല്ലേറ്; 40 പേർ അറസ്റ്റിൽ 

ബെംഗളൂരു: ശിവമൊഗ്ഗയിൽ നബിദിന റാലിക്ക് നേരെ കല്ലേറിഞ്ഞ കേസിൽ 40 പേർ അറസ്റ്റിൽ. നഗരത്തിലെ ശാന്തിനഗറിനടുത്തുള്ള റാഗിഗുഡ്ഡ പ്രദേശത്ത് ഞായറാഴ്ച നടന്ന റാലിക്കിടെയാണ് അക്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ഐപിസി സെക്ഷൻ 144 പ്രകാരം നഗരത്തില്‍ അധികൃതര്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കല്ലേറില്‍ ചില വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും പോലീസിന് നേരെയും കല്ലെറിഞ്ഞതായും എല്ലാവരോടും പരാതി നല്‍കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും…

Read More

ശിവമോഗ സ്ഫോടനം, 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ശിവമൊഗ്ഗയിൽ നടന്ന സ്ഫോടനവുമായി ബന്ധമുള്ള രണ്ടുപേരെ മധ്യപ്രദേശിൽ നിന്നും അറസ്റ്റ് ചെയ്തതായി ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. അബ്ദുൾ അസീസ്, ശുഐബ് ഖാൻ എന്നിവരെയാണ് മധ്യപ്രദേശിലെ സിയോണിലെ വീടുകളിൽ നടത്തിയ തിരച്ചിലിൽ നിന്ന് പിടികൂടിയത്. ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ കണ്ടെടുത്തു. സംസ്ഥാനത്ത് മുമ്പ് ദേശീയ പതാക കത്തിച്ച സംഭവത്തിലും ശിവമൊഗ്ഗയിൽ നടന്ന സ്ഫോടനത്തിലും ഇവർക്ക് ബന്ധമുണ്ടെന്ന് എൻ.ഐ.എ പറഞ്ഞു.

Read More

ശിവമോഗ എയർപോർട്ട് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെ ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തു. ഏകദേശം 450 കോടി രൂപ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. വിമാനത്താവളം ഉദ്ഘാടനത്തിനു പുറമെ ബെളഗാവിയിലെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടല്‍ ഉള്‍പ്പെടെയുള്ള നിരവധി പരിപാടികളില്‍ മോദി പങ്കെടുക്കും. വിമാനത്താവളത്തിലെ താമരയുടെ ആകൃതിയിലുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ മണിക്കൂറില്‍ 300 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ ജന്മദിനത്തിലാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത്. കര്‍ണാടകയിലെ മലനാട് മേഖലയിലെ ശിവമോഗയില്‍ നിന്നും മറ്റ് സമീപ…

Read More

ശിവമോഗ വിമാനത്താവളം ഇന്ന് പ്രധാന മന്ത്രി നാടിന് സമർപ്പിക്കും

ബെംഗളൂരു: ശിവമോഗ വിമാനത്താവളം പ്രധാന മന്ത്രി ഇന്ന് രാവിലെ 11.45 ന് നാടിന് സമർപ്പിക്കും. ശിവമോഗയിൽ നിന്ന് 8.8 കിലോ മീറ്റർ അകലെ താമരയുടെ രൂപത്തിൽ നിർമ്മിച്ച പാസഞ്ചർ ടെർമിനൽ ഉൾപ്പെടെ 450 കോടി രൂപ ചെലവിട്ട് നിർമ്മിച്ച വിമാനത്താവളമാണിത്. ബെംഗളൂരു വിമാനത്താവളം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ റൺവേയാണിത്. മൂന്നു മാസത്തിടെ പ്രധാന മന്ത്രിയുടെ കർണാടകയിലെ അഞ്ചാമത്തെ സന്ദർശനം ആണിത്.

Read More

ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തും ; പ്രധാനമന്ത്രി 

ബെംഗളൂരു: ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശിവമോഗയില്‍ വിമാനത്താവളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ച ശിവമോഗ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം ശ്രീ ബി വൈ രാഘവേന്ദ്രയുടെ ട്വീറ്റി നോട്‌ പ്രതികരിക്കുകയായിരുന്നു മോദി. ശിവമോഗ വിമാനത്താവളം കേവലം ഒരു വിമാനത്താവളമായി മാത്രമല്ല, മലനാട് മേഖലയുടെ പരിവര്‍ത്തനത്തിലേക്കുള്ള യാത്രയുടെ കവാടമായി മാറും. ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും വര്‍ദ്ധിപ്പിക്കും. കര്‍ണാടകത്തില്‍ വരാനിരിക്കുന്ന ശിവമോഗ വിമാനത്താവളത്തെക്കുറിച്ച്‌ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read More

ഹർഷയുടെ കൊലപാതകം, പ്രതികളുടെ ഫോണിൽ ബിൻലാദന്റെ ഫോട്ടോ

ബെംഗളൂരു: കര്‍ണാടകയിലെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ കൊലപാതകം ഗൂഢാലോചന നടത്തിയ ശേഷമെന്ന് എന്‍ഐഎ റിപ്പോർട്ട്‌ .പ്രതികളുടെ വിദ്വേഷമാണ് കൊലപാതകത്തിന് കാരണം.കൊലപ്പെടുത്താനുപയോഗിച്ച ആയുധങ്ങള്‍ ശിവമോഗയില്‍ നിന്നാണ് വാങ്ങിയത്. പ്രതികളുടെ ഫോണില്‍ ഒസാമ ബിന്‍ലാദന്റെ ഫോട്ടോ ഉണ്ടായിരുന്നതായും എൻ ഐ എ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചിലാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകനെ മതമൗലികവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം കര്‍ണ്ണാടക സര്‍ക്കാര്‍ എന്‍ഐഎയ്‌ക്ക് കൈമാറിയത്. കേസില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ഹര്‍ഷയുടെ കുടുംബവും ബിജെപി പ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. ഹിജാബ് വിഷയത്തില്‍…

Read More

ശിവമോഗയിൽ ആക്രമണം, അക്രമികളെ കല്ലെറിഞ്ഞ് നാട്ടുകാർ

ബെംഗളൂരു: ശിവമോഗ ജില്ലയിൽ ഹൈന്ദവ സംഘടനാ പ്രവർത്തകർക്ക് നേരെ അജ്ഞാതരുടെ ആക്രമണം. പ്രകാശ് എന്നയാൾക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇദ്ദേഹത്തിന് തലയ്‌ക്കാണ് പരിക്കേറ്റത്. ഒമ്പത് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇദ്ദേഹത്തിന്റെ വീടിന് അടുത്ത് വച്ചാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രകാശിനെ ആക്രമിക്കുന്നത് കണ്ടത് ഓടിക്കൂടിയ നാട്ടുകാർ അക്രമികളെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. സംഭവത്തിൽ ദൊഡ്ഡപെട്ടെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബജ്രംഗദൾ പ്രവർത്തകനായ ഹർഷയുടെ കൊലപാതകവുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന്…

Read More

ശിവമോഗയിൽ നിരോധനാജ്ഞ 23 വരെ നീട്ടി

ബെംഗളൂരു: സവർക്കരുടെ ബോർഡ് നീക്കിയതിനെ തുടർന്ന് സംഘർഷം നിലനിന്നിരുന്ന  ശിവമോഗയിൽ നിരോധനാജ്ഞ ഓഗസ്റ്റ് 23 വരെ നീട്ടി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ബോർഡുകൾ നീക്കി, ടിപ്പു സുൽത്താന്റെ ബാനർ സ്ഥാപിച്ചതോടെയാണ് സംഘർഷത്തിന്റെ തുടക്കം. സംഘർഷത്തിൽ 3 പേർക്കു പരിക്കേൽക്കുകയും ഒരു യുവാവിന് കുത്തേൽക്കുകയും ചെയ്തിരുന്നു. കുത്തേറ്റ സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പോലീസ് 4 പേരെ അറസ്റ്റ് ചെയ്തത്.

Read More

ശിവമോഗ അക്രമം; നാലു പേർ പിടിയിൽ

ബെംഗളൂരു: ശിവമോഗയില്‍ വീര സവര്‍ക്കറുടെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ യുവാവിനെ കുത്തി പരിക്കേല്‍പിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നദീം, അബ്ദുള്‍ റഹ്മാന്‍ , തന്‍വീര്‍, സബിയുളള എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് പ്രേം സിംഗ് എന്നയാളെ ശിവമോഗയിലെ തീര്‍ത്ഥഹളളി റോഡിലെ നമോ ശങ്കര്‍ ലേ ഔട്ടില്‍ വെച്ച്‌ ഒരു സംഘം കുത്തി പരിക്കേല്‍പിച്ചത്. അമീര്‍ അഹമ്മദ് സര്‍ക്കിളില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വീര സവര്‍ക്കറുടെ പോസ്റ്ററുകള്‍ പതിച്ചത് ടിപ്പു അനുകൂലികള്‍ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ടിപ്പുവിന്റെ ഫള്ക്‌സ് ബോര്‍ഡ് സ്ഥാപിക്കാനുളള…

Read More
Click Here to Follow Us