കെവിന്‍ ഒബ്രിയന്‍ അയര്‍ലണ്ടിനു വേണ്ടി ടെസ്റ്റ്‌ സെഞ്ചുറി നേടുന്ന ആദ്യ താരം ..!

ഡബ്ലിന്‍ : പാകിസ്ഥാനെതിരെയുള്ള നാലാം ദിനം അയര്‍ലന്‍ഡ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു പുതു ചരിത്രം പിറവി കൊണ്ടു …ടെസ്റ്റ്‌ പദവി ലഭിച്ച ദേശീയ ടീമിന് വേണ്ടി ഒരു അയര്‍ലന്‍ഡ് താരം ആദ്യമായി സെഞ്ചുറി തികച്ചു …കെവിന്‍ ഒബ്രിയന്‍ ആയിരുന്നു ടെസ്റ്റില്‍ തന്റെയും ,ടീമിന്റെയും ആദ്യ സെഞ്ച്വറി കുറിച്ചത് ..118 റണ്‍സോടെ ഒബ്രിയന്‍ പുറത്താകാതെ നില്‍ക്കുന്നുണ്ടെങ്കിലും പരാജയം ഒഴിവാകാന്‍ അയര്‍ലണ്ട് പൊരുതുകയാണ് …ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 7 നഷ്ടത്തില്‍ അവര്‍ 319 റണ്‍സ് എടുത്തിട്ടുണ്ട് …ഇതുവരെ 139 റണ്‍സ് മാത്രമാണ് മുന്നില്‍ …അഞ്ചാം ദിനം സമ നില ലക്ഷ്യമാക്കി പൊരുതുകയാണെങ്കില്‍ തന്നെ ഒരു സെഷന്‍ കൂടി പിടിച്ചു നില്‍ക്കേണ്ടി വരും ..പക്ഷെ ബൌളിംഗിനു അനുകൂലമായ പിച്ചില്‍ എന്തും പ്രവചനാതീതമാണെന്ന് തന്നെയാണ് വിലയിരുത്തല്‍ …
 
ആദ്യ ഇന്നിംഗ്സില്‍ അയര്‍ലന്‍ഡ് 130 റണ്‍സിനു പുറത്തായിരുന്നു ..പാകിസ്ഥാന് വേണ്ടി മുഹമദ് ആമില്‍ മൂന്ന്‍ വിക്കറ്റ് നേടി ..ഇതോടെ ടെസ്റ്റില്‍ അദ്ദേഹം നൂറു വിക്കറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചു …ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 9 നഷ്ടത്തില്‍ 310 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു ….
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
  സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും; മാർഗ്ഗനിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts