കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്വതന്ത്രരും

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കര്‍ണാടകയില്‍ അധികാരം പിടിക്കാനായി രാഷ്ട്രീയ കളി നടത്തുന്ന ബിജെപിക്ക് തിരിച്ചടി നല്‍കികൊണ്ട് ജയിച്ച സ്വതന്ത്രസ്ഥാനാര്‍ഥിമാരും കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. സ്വതന്ത്രനായി മത്സരിച്ച്‌ ജയിച്ച നാഗേഷും മറ്റ് സ്വതന്ത്ര എംഎല്‍എമാരും ബിജെപിക്കെതിരായ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചതയാണ് റിപ്പോര്‍ട്ട്. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരുടെ പിന്തുണ ലഭിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ടായിരുന്നു. രണ്ടു സ്ഥാനങ്ങളില്‍ നിന്നും ലഭിച്ച അനുഭവം കൈമുതലാക്കി കോണ്‍ഗ്രസ്…

Read More

ബിജെപി കളി തുടങ്ങി; ഗവര്‍ണറുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി, ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് ഒരാഴ്ച സമയം

ബെംഗളൂരു: നാടകീയ നീക്കങ്ങള്‍ക്ക് സാക്ഷിയായി കര്‍ണാടക. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ തകര്‍ത്ത് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കരുനീക്കങ്ങള്‍ സജീവമാക്കവെ ബിജെപിയെ പിന്തുണച്ചു കൊണ്ട് ഗവര്‍ണറുടെ നടപടി. സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിച്ച് എത്തിയ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ് യെദ്യൂരപ്പയെ കാണാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. ഗവര്‍ണറുമായി യെദ്യൂരപ്പ കൂടിക്കാഴ്ച നടത്തി. ഭൂരിപക്ഷം തെളിയിക്കാന്‍ ഒരാഴ്ചത്തെ സമയം ഗവര്‍ണര്‍ ബിജെപിക്ക് അനുവദിച്ചു. നേരത്തെ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് ഗവര്‍ണര്‍ സന്ദര്‍ശന അനുമതി നല്‍കിയിരുന്നില്ല. കൂടിക്കാഴ്ചയ്ക്ക് അനുമതി…

Read More

കുമാരസ്വാമി മുഖ്യമന്ത്രി;ഉപമുഖ്യമന്ത്രി ജി പരമേശ്വര?

ബെംഗളൂരു : രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവിൽ കർണാടകയിൽ ജെഡിഎസ്– കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (എസ്) നു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ജെഡിഎസും കോൺഗ്രസും ചേർന്ന് ഗവർണർ വാജുഭായി വാലയെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അതേസമയം, ദളിനെ വലയിലാക്കാൻ…

Read More

സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ധാര്‍മ്മിക അവകാശം ഇല്ലെന്ന് യെദ്യൂരപ്പ

ബംഗളൂരു: തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ മൂന്നു പാര്‍ട്ടികളും കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള തീവ്ര ശ്രമത്തിലാണ്. ഈയവസരത്തില്‍ രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച അനുഭവം കൈമുതലാക്കി കോണ്‍ഗ്രസ് ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി നേതൃത്വം വെട്ടിലായി. സംസ്ഥാനത്ത് ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന ധാരണയില്‍ അന്തിമഫലത്തിനായി കാത്തിരുന്ന ബിജെപിയ്ക്ക് നിരാശയായിരുന്നു ഫലം. അതേസമയം, അധികാരം നിലനിര്‍ത്താനുള്ള കോണ്‍ഗ്രസിന്‍റെ  പിന്‍വാതില്‍ ശ്രമം ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എസ്. യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഗവര്‍ണര്‍ ക്ഷണിക്കേണ്ടത് ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെയാണെന്നും യെദ്യുരപ്പ…

Read More

കര്‍ണാടക തെരഞ്ഞെടുപ്പ്: ആഘോഷങ്ങള്‍ നിര്‍ത്തി വച്ച് ബിജെപി

ബംഗളൂരു:‍ ബി.ജെ.പിയുടെ ആഘോഷ പ്രകടനങ്ങള്‍ക്ക് മങ്ങലേറ്റു. കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തതായി കരുതിയ ബിജെപിയ്ക്ക് ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണ പ്രതീക്ഷ മങ്ങി. ബിജെപി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ നിര്‍ത്തി വച്ചതയാണ് റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചടുല നീക്കമാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ പ്രതീക്ഷകള്‍ തകര്‍ത്തത്. ഇതോടെയാണ് ബിജെപി ആഘോഷങ്ങള്‍ നിര്‍ത്തിവച്ചത്. അതേസമയം, മേഘാലയിലും ഗോവയിലും…

Read More

കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് കുമാരസ്വാമി; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ബെംഗളൂരു: കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഇക്കാര്യം കുമാരസ്വാമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ നടത്തിയ നാടക നീക്കങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്. സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ചര്‍ച്ചകള്‍ നടന്നു. കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഗുലാം നബി ആസാദ് ദേവഗൗഡയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയായി കുമാരസ്വാമിയെ പിന്തുണയ്ക്കുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കുമെന്നാണ് ധാരണ. ഇരുപാര്‍ട്ടികളിലെ നേതാക്കളും…

Read More

മൂന്നു വിദ്യാർഥികൾ ഹൊസഹള്ളി തടാകത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു : ഹൊസഹള്ളി തടാകത്തിലിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. ബെംഗളൂരു ക്രോസ് വിനായക നഗർ സ്വദേശികളായ കൗശിക് (14), ജയന്ത് (14), വെങ്കിട്ടനാരായണൻ (15) എന്നിവരാണു ഹൊസഹള്ളി തടാകത്തിൽ മുങ്ങിമരിച്ചത്. സൈക്കിളിൽ യാത്രപോയ വിദ്യാർഥികൾ വൈകിട്ടാണു തടാകത്തിലിറങ്ങിയത്. നീന്തൽ വശമില്ലാതിരുന്ന ഇവർ മുങ്ങിത്താഴുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന വിദ്യാർഥി ബഹളംവച്ചു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ഇവർ മുങ്ങിത്താഴ്ന്നു. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർ‌ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സുഹൃത്തുക്കളായ നാലു വിദ്യാർഥികളും രക്ഷിതാക്കളെ അറിയിക്കാതെയാണു തടാകത്തിലേക്കു പോയത്. വർക്ക്‌ഷോപ്പ് ജീവനക്കാരനായ സൽമാൻ അഹമ്മദ് (19) കഴിഞ്ഞ ദിവസം…

Read More

പ്രതിരോധ തന്ത്രം മെനഞ്ഞ് ബിജെപി; അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ ചടുല നീക്കത്തില്‍ അമ്പരന്ന് ബിജെപി കേന്ദ്ര നേതൃത്വം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കത്തെ പ്രതിരോധിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം വിളിച്ചു. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ കേന്ദ്രമന്ത്രിമാരെ ബെംഗളൂരുവിലേക്ക് അയച്ചു. പ്രകാശ് ജാവദേക്കര്‍ അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലെത്തി ചര്‍ച്ച നടത്തി. ജെ.പി നഡ്ഡാ, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ഇന്ന് ബെംഗളൂരുവിലെത്തും. അതിനിടെ, ഗവര്‍ണറെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചു. ജി.പരമേശ്വരയുടെ…

Read More

മുന്നില്‍ നിന്ന് നയിച്ച്‌ മോഡി;പിന്നില്‍ നിന്ന് ചരടുവലിച്ച് അമിത് ഷാ;സെമിഫൈനല്‍ ജയം മോഡി-അമിത് ഷാ ദ്വയങ്ങള്‍ക്ക്..

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കര്‍ണാടക തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞ ബിജെപി അതിനനുസരിച്ചുള്ള പ്രചാരണ തന്ത്രമാണ് രൂപപ്പെടുത്തിയത്. ‘സെമി ഫൈനലില്‍ വിജയിക്കാന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും  പുറമേ ബിജെപി മുഖ്യമന്ത്രിമാരടക്കം 56 കേന്ദ്ര നേതാക്കളെയാണ് ബിജെപി രംഗത്തിറക്കിയത്. വിവിധ ജില്ലകളിലായി 190 റോഡ് ഷോകള്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലായിരുന്നു യഥാര്‍ഥ മത്സരം. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി വാക്കിലും പ്രവര്‍ത്തനത്തിലും ശക്തനായ മുഖ്യമന്ത്രിയെ കര്‍ണാടകയില്‍ നേരിടേണ്ടിവന്നപ്പോള്‍ ബിജെപിയുടെ പ്രധാന ആയുധം മോദിയായി. പ്രധാനമന്ത്രി കര്‍ണാടകയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു; പതിവുപോലെ അണിയറയില്‍…

Read More

ഗോവയിലും മണിപ്പൂരിലും ബിജെപി നല്‍കിയ പണി അതേ രൂപത്തില്‍ കര്‍ണാടകയില്‍ തിരിച്ച് നല്‍കി കോണ്‍ഗ്രസ്‌.

ബെംഗളൂരു : അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കർണാടകയിൽ ജെഡിഎസ്– കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ദളുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (എസ്) നു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ജെഡിഎസും കോൺഗ്രസും ചേർന്ന് ഗവർണർ വാജുഭായി വാലയെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അതേസമയം, ദളിനെ വലയിലാക്കാൻ ബിജെപി…

Read More
Click Here to Follow Us