കര്‍ണാടക തെരഞ്ഞെടുപ്പ്: ആഘോഷങ്ങള്‍ നിര്‍ത്തി വച്ച് ബിജെപി

ബംഗളൂരു:‍ ബി.ജെ.പിയുടെ ആഘോഷ പ്രകടനങ്ങള്‍ക്ക് മങ്ങലേറ്റു. കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തതായി കരുതിയ ബിജെപിയ്ക്ക് ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണ പ്രതീക്ഷ മങ്ങി.

ബിജെപി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ നിര്‍ത്തി വച്ചതയാണ് റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചടുല നീക്കമാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ പ്രതീക്ഷകള്‍ തകര്‍ത്തത്. ഇതോടെയാണ് ബിജെപി ആഘോഷങ്ങള്‍ നിര്‍ത്തിവച്ചത്.

അതേസമയം, മേഘാലയിലും ഗോവയിലും സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കാനുള്ള കരുനീക്ക൦  കോണ്‍ഗ്രസ് ശക്തമാക്കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts