മൂന്നു വിദ്യാർഥികൾ ഹൊസഹള്ളി തടാകത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു : ഹൊസഹള്ളി തടാകത്തിലിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. ബെംഗളൂരു ക്രോസ് വിനായക നഗർ സ്വദേശികളായ കൗശിക് (14), ജയന്ത് (14), വെങ്കിട്ടനാരായണൻ (15) എന്നിവരാണു ഹൊസഹള്ളി തടാകത്തിൽ മുങ്ങിമരിച്ചത്. സൈക്കിളിൽ യാത്രപോയ വിദ്യാർഥികൾ വൈകിട്ടാണു തടാകത്തിലിറങ്ങിയത്. നീന്തൽ വശമില്ലാതിരുന്ന ഇവർ മുങ്ങിത്താഴുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന വിദ്യാർഥി ബഹളംവച്ചു.

  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി

സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ഇവർ മുങ്ങിത്താഴ്ന്നു. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർ‌ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സുഹൃത്തുക്കളായ നാലു വിദ്യാർഥികളും രക്ഷിതാക്കളെ അറിയിക്കാതെയാണു തടാകത്തിലേക്കു പോയത്. വർക്ക്‌ഷോപ്പ് ജീവനക്കാരനായ സൽമാൻ അഹമ്മദ് (19) കഴിഞ്ഞ ദിവസം മങ്കമ്മ പാളയ തടാകത്തിൽ മുങ്ങിമരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ഒരു സിലിണ്ടർ തന്നാൽ വയറുനിറയെ മോമോസും റോളും ഫ്രീ!"; ഗ്യാസ് കിട്ടാനില്ലാത്തപ്പോൾ ഹോട്ടലിലെ ഈ ഓഫർ കേട്ടോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us