കുമാരസ്വാമി മുഖ്യമന്ത്രി;ഉപമുഖ്യമന്ത്രി ജി പരമേശ്വര?

ബെംഗളൂരു : രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഒടുവിൽ കർണാടകയിൽ ജെഡിഎസ്– കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ജെഡിഎസുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (എസ്) നു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വൈകിട്ട് ജെഡിഎസും കോൺഗ്രസും ചേർന്ന് ഗവർണർ വാജുഭായി വാലയെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അതേസമയം, ദളിനെ വലയിലാക്കാൻ ബിജെപി പാളയത്തിലും ശ്രമം നടക്കുന്നുണ്ട്. ഇരുകൂട്ടരും സർക്കാർ രൂപീകരിക്കാൻ നീക്കം തുടങ്ങിയതോടെ ഗവർണറുടെ നിലപാട് നിർണായകമാകും.

  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം

∙ മുഖ്യമന്ത്രിസ്ഥാനം ജനതാദൾ സംസ്ഥാനാധ്യക്ഷൻ കുമാരസ്വാമിക്ക്. ∙ ഉപമുഖ്യമന്ത്രിസ്ഥാനം കോൺഗ്രസിന്, 20 മന്ത്രിമാരും. ദളിനു 14 മന്ത്രിമാർ. ∙ പുറത്തു നിന്നുള്ള പിന്തുണ പോരാ, സർക്കാരിൽ കോൺഗ്രസ് വേണമെന്നു ദേവെഗൗഡ.

∙ ജെ.പി.നഡ്ഡ ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ കർണാടകയിലേക്ക്. കോൺഗ്രസ് പദ്ധതിയെ അട്ടിമറിക്കാൻ മറുനീക്കങ്ങൾ സജീവം. ∙ ജനതാദളിനു മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തേക്കും ∙ ജനതാദൾ ബന്ധത്തിൽ എതിർപ്പുള്ള കോൺഗ്രസ് അംഗങ്ങളെ കൂറുമാറ്റി അടർത്താൻ ശ്രമിച്ചേക്കും ∙ ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വസതിയിൽ ചർച്ച ചൂടുപിടിക്കുന്നു. ∙ സർക്കാർ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു ഗവർണറെ കാണുമെന്നു ബിജെപിയും.

  മഴക്കമ്മി; കെ.ആർ.എസ് ജലനിരപ്പ് 81 അടി താഴ്ന്നു, തമിഴ്‌നാടിന് വെള്ളം തുറന്നുവിടുന്നത് വെല്ലുവിളിയായി

ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയും മകനും സംസ്ഥാനാധ്യക്ഷനുമായ കുമാരസ്വാമിയുമായി ഫോണിൽ ചർച്ച നടത്തിയതായി ഗുലാംനബി ആസാദ് പറഞ്ഞു. സഖ്യത്തിനു ഗൗഡകുടുംബം സമ്മതിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts