ബിബിഎംപി തിരഞ്ഞെടുപ്പ്; ഇനിയും നീളാൻ സാധ്യത.

ബെംഗളൂരു: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പ് വീണ്ടും വൈകാൻ സാധ്യത.

ഈ വർഷം മേയിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്ന സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കുള്ള (ഒബിസി) സംവരണം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്ന് പുതിയ വെല്ലുവിളി നേരിടുകയാണ്. ഇതോടെയാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തടസ്സപ്പെത്.

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

ഒബിസി സ്ഥാനാർത്ഥികൾക്കായി വാർഡുകൾ സംവരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രതിനിധി സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ട്. പൊതുവിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെ നേരിടേണ്ടി വന്നാൽ തങ്ങൾ പരാജയപ്പെടുമെന്ന് ഒബിസി അനുകൂല ലോബി ബൊമ്മൈയെ അറിയിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടാതെ സുപ്രീം കോടതി ഉത്തരവിനെക്കുറിച്ച് പഠിക്കാനും സമിതി രൂപീകരിക്കാനും ചീഫ് സെക്രട്ടറി പി രവികുമാറിന് ബൊമ്മൈ നിർദേശം നൽകിയതായും സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ
[masterslider id="10"]

Related posts