ശിവമോഗ എയർപോർട്ട് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെ ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തു. ഏകദേശം 450 കോടി രൂപ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. വിമാനത്താവളം ഉദ്ഘാടനത്തിനു പുറമെ ബെളഗാവിയിലെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടല്‍ ഉള്‍പ്പെടെയുള്ള നിരവധി പരിപാടികളില്‍ മോദി പങ്കെടുക്കും.

വിമാനത്താവളത്തിലെ താമരയുടെ ആകൃതിയിലുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ മണിക്കൂറില്‍ 300 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ ജന്മദിനത്തിലാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത്.

  സഭയിൽ വീണ്ടും നേർക്കുനേർ; വി ഡി സതീശൻ മുഖ്യമന്ത്രിയാകുന്ന സഭയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കര്‍ണാടകയിലെ മലനാട് മേഖലയിലെ ശിവമോഗയില്‍ നിന്നും മറ്റ് സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള കണക്റ്റിവിറ്റിയും പ്രവേശനക്ഷമതയും വിമാനത്താവളം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. കര്‍ണാടകയിലെ ഒമ്പതാമത്തെ വിമാനത്താവളമാണ് ശിവമോഗ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us