കാളയോട്ടമത്സരത്തിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു 

ബെംഗളൂരു : ശിവമോഗയിൽ കാളയോട്ടമത്സരം കാണാനെത്തിയ യുവാവ് കാളയുടെകുത്തേറ്റ് മരിച്ചു.

ദാവണഗെരെ സ്വദേശി പുനീത് ആചാർ (19) ആണ് മരിച്ചത്.

ശിക്കാരിപുര താലൂക്കിലെ കൽമനെയിലാണ് സംഭവം.

ശിക്കാരിപുരയിൽ കോളേജ് വിദ്യാർഥിയായിരുന്നു പുനീത്.

ഹൊരി ഹബ്ബയുടെ ഭാഗമായി സംഘടിപ്പിച്ച കാളയോട്ടമത്സരം കാണാനെത്തിയതായിരുന്നു പുനീത്.

  നമ്മൾ കഴിക്കുന്ന മിക്സ്ചറിലും ചിപ്സിലും മരണക്കളി; ബെംഗളൂരുവിൽ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് ലിറ്റർ 'വിഷം'

ഗുരുതരമായി പരിക്കേറ്റയുവാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു.

പിതാവ് ഗജേന്ദ്ര ആചാറിന്റെ പരാതിയിൽ ശിക്കാരിപുര റൂറൽ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കർണാടക ബന്ദ്; ഈ അതിർത്തി കടന്നുള്ള ബസുകൾ നിർത്തിവച്ചു; എയർപോർട്ടിലെ സ്ഥിതി എന്ത്? അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts