യെല്ലോ ലൈനിൽ ഓടുന്ന ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ കോച്ചുകൾ ബെംഗളൂരുവിലെത്തി

ബംഗളൂരു: ഏറെ കാലതാമസത്തിന് ശേഷം ചെന്നൈ തുറമുഖത്ത് നിന്ന് ആദ്യ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ കോച്ചുകൾ ബുധനാഴ്ച രാവിലെ ബെംഗളൂരുവിലെത്തി.

ആറ് കോച്ചുകളുള്ള ട്രെയിൻ സെറ്റ് നാല് ട്രെയിലർ വാഹനങ്ങളിലായി റോഡ് മാർഗമാണ്
നഗരത്തിലെത്തിയത്.

ജനുവരി 24 ന് ഷാങ്ഹായ് തുറമുഖത്ത് നിന്ന് കയറ്റി അയച്ച ആറ് കോച്ചുകളുള്ള ആദ്യ ട്രെയിൻ ഫെബ്രുവരി 6 ന് ചെന്നൈ തുറമുഖത്തെത്തിയിരുന്നു .

  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം

കസ്റ്റംസിൽ നിന്നുള്ള അനുമതിക്ക് ശേഷമാണ് അവ ബെംഗളൂരുവിലേക്ക് കൊണ്ടുവന്നത് .

ഫെബ്രുവരി 14 ന് പുലർച്ചെ 3:45 ന് ആറ് കോച്ചുകളും ഹെബ്ബഗോഡി ഡിപ്പോയിൽ എത്തിയതായി ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) അധികൃതർ അറിയിച്ചു.

നമ്മ മെട്രോയുടെ മഞ്ഞ ലൈനിലാണ് ഡ്രൈവറില്ലാ ട്രെയിൻ സർവീസ് നടത്തുക.

ഐടി കമ്പനികളുടെ കേന്ദ്രമായ സൗത്ത് ബെംഗളൂരുവിനെ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന നിർണായക ലിങ്കായ യെല്ലോ ലൈൻ ആർവി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കും.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts