ശിവമോഗയിൽ ആക്രമണം, അക്രമികളെ കല്ലെറിഞ്ഞ് നാട്ടുകാർ

ബെംഗളൂരു: ശിവമോഗ ജില്ലയിൽ ഹൈന്ദവ സംഘടനാ പ്രവർത്തകർക്ക് നേരെ അജ്ഞാതരുടെ ആക്രമണം. പ്രകാശ് എന്നയാൾക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.

ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇദ്ദേഹത്തിന് തലയ്‌ക്കാണ് പരിക്കേറ്റത്. ഒമ്പത് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇദ്ദേഹത്തിന്റെ വീടിന് അടുത്ത് വച്ചാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്.

  കേരളത്തിലെ യു.ഡി.എഫ് മാതൃകയിൽ കർണാടകയിലും പുതുമുഖ മന്ത്രിസഭയ്ക്ക് സാധ്യത; സിദ്ധരാമയ്യ പക്ഷത്തെ പ്രമുഖർ പുറത്തായേക്കും

പ്രകാശിനെ ആക്രമിക്കുന്നത് കണ്ടത് ഓടിക്കൂടിയ നാട്ടുകാർ അക്രമികളെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. സംഭവത്തിൽ ദൊഡ്ഡപെട്ടെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബജ്രംഗദൾ പ്രവർത്തകനായ ഹർഷയുടെ കൊലപാതകവുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts