ബലാത്സംഗക്കേസില്‍ നിന്നും മലക്കം മറിഞ്ഞ് പരാതിക്കാരി 

ബെംഗളൂരു: കർണാടക ചല്ലക്കേര എസ്‌ഐക്കെതിരായ ബലാത്സംഗക്കേസില്‍ മലക്കംമറിഞ്ഞ് പരാതിക്കാരി. ബി ഉമേഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നിന്ന് യുവതി പിന്മാറിയാതായി റിപ്പോർട്ട്‌. ഇദ്ദേഹം ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും മാനസിക പിരിമുറുക്കം കൊണ്ടാണ് പരാതി നല്‍കിയതെന്നുമാണ് യുവതിയുടെ നിലവിലെ വാദം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ യുവതി സ്‌റ്റേഷനിലെത്തി പുതുതായി മൊഴി നല്‍കിയിട്ടുമുണ്ട്.

ചല്ലക്കേര എസ്‌ഐ ജി ബി ഉമേഷ് അഞ്ച് വര്‍ഷത്തിനിടെ നിരവധി തവണ അര്‍ധസഹോദരിയായ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ നിന്നും യുവതിയുടെ പിന്‍മാറ്റം. ഗര്‍ഭഛിദ്രത്തിന് വിധേയയാകേണ്ടിവന്നെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"

ചിത്രദുര്‍ഗ വനിത പോലീസ് സ്‌റ്റേഷനില്‍ ഐപിസി 376 പ്രകാരമാണ് ഉമേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഒരു ഭൂമി തര്‍ക്കത്തില്‍ തന്‍റെ കുടുംബത്തെ സഹായിച്ചതിന് ശേഷമാണ് ഉമേഷ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങിയതെന്നായിരുന്നു യുവതിയുടെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
[masterslider id="10"]

Related posts