ബലാത്സംഗക്കേസില്‍ നിന്നും മലക്കം മറിഞ്ഞ് പരാതിക്കാരി 

ബെംഗളൂരു: കർണാടക ചല്ലക്കേര എസ്‌ഐക്കെതിരായ ബലാത്സംഗക്കേസില്‍ മലക്കംമറിഞ്ഞ് പരാതിക്കാരി. ബി ഉമേഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നിന്ന് യുവതി പിന്മാറിയാതായി റിപ്പോർട്ട്‌. ഇദ്ദേഹം ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും മാനസിക പിരിമുറുക്കം കൊണ്ടാണ് പരാതി നല്‍കിയതെന്നുമാണ് യുവതിയുടെ നിലവിലെ വാദം. ഇക്കാര്യങ്ങള്‍ വിശദീകരിച്ച്‌ യുവതി സ്‌റ്റേഷനിലെത്തി പുതുതായി മൊഴി നല്‍കിയിട്ടുമുണ്ട്. ചല്ലക്കേര എസ്‌ഐ ജി ബി ഉമേഷ് അഞ്ച് വര്‍ഷത്തിനിടെ നിരവധി തവണ അര്‍ധസഹോദരിയായ യുവതിയെ പീഡിപ്പിച്ചെന്നായിരുന്നു കേസ്. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഇയാളെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ നിന്നും യുവതിയുടെ…

Read More

ശിവമോഗയിൽ ആക്രമണം, അക്രമികളെ കല്ലെറിഞ്ഞ് നാട്ടുകാർ

ബെംഗളൂരു: ശിവമോഗ ജില്ലയിൽ ഹൈന്ദവ സംഘടനാ പ്രവർത്തകർക്ക് നേരെ അജ്ഞാതരുടെ ആക്രമണം. പ്രകാശ് എന്നയാൾക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇദ്ദേഹത്തിന് തലയ്‌ക്കാണ് പരിക്കേറ്റത്. ഒമ്പത് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയതെന്ന് നാട്ടുകാർ പറയുന്നു. ഇദ്ദേഹത്തിന്റെ വീടിന് അടുത്ത് വച്ചാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രകാശിനെ ആക്രമിക്കുന്നത് കണ്ടത് ഓടിക്കൂടിയ നാട്ടുകാർ അക്രമികളെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. സംഭവത്തിൽ ദൊഡ്ഡപെട്ടെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. ബജ്രംഗദൾ പ്രവർത്തകനായ ഹർഷയുടെ കൊലപാതകവുമായി ബന്ധമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന്…

Read More

വ്യത്യസ്ഥമായ ദീപാവലി ആശംസയുമായി ഉർഫി;കോരിത്തരിച്ച് ആരാധകർ !

തൻ്റെ ആരാധകരെ എന്നും തൃപ്തപ്പെടുത്തുന്ന രീതിയിൽ പെരുമാറുന്നതിൽ നടിയും മോഡലുമായ ഉർഫി ജാവേദ് എന്നും മുന്നിലാണ്. ദീപാവലി കണ്ണിനും മനസ്സിനും ആനന്ദകരമായ അനുഭവം നൽകുന്ന ഉൽസവമാണ്, ആരാധകരുടെ കണ്ണും മനവും നിറക്കാൻ ഉർഫി ജാവേദ് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഉർഫിയുടെ ഏറ്റവും പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. മേൽവസ്ത്രം ധരിക്കാതെ നഗ്നത ഇടതു കൈ കൊണ്ട് മറച്ച് വലതു കൈ കൊണ്ട് മധുരം കഴിക്കുന്ന രീതിയിലാണ് വീഡിയോ. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ച് കൊണ്ട് സാമൂഹിക മാധ്യമങ്ങൾ ഉണർന്നു കഴിഞ്ഞു. View this post on…

Read More

മന്ത്രി എന്നെ തല്ലിയതല്ല, തലോടിയതാണ്; അടിയേറ്റതെന്ന് പറയപ്പെടുന്ന സ്ത്രീ 

ബെംഗളൂരു: ചാമരാജ് നഗറിൽ ഭൂരേഖ കൈമാറ്റ ചടങ്ങിനിടെ പരാതിയുമായെത്തിയ വനിതയെ കർണാടക ഭവനമന്ത്രി വി. സോമണ്ണ മുഖത്തടിച്ച സംഭവം ട്വിസ്റ്റിലേക്ക്. അടിയേറ്റ കെമ്പമ്മ എന്ന വീട്ടമ്മ മന്ത്രിയെ ദൈവതുല്യനാക്കി വാനോളം പുകഴ്ത്തുന്ന വിഡിയോ മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടു. ”മന്ത്രി സോമണ്ണ എന്നെ തല്ലിയതല്ല, കവിളിൽ തലോടി സാന്ത്വനിപ്പിക്കുകയായിരുന്നു. വീട്ടിൽ മറ്റ് ദൈവങ്ങളോടൊപ്പം മന്ത്രിയെ ആരാധിക്കുന്നുണ്ട്. വളരെ ദരിദ്ര കുടുംബത്തിൽ നിന്നുള്ളയാളാണ് ഞാൻ. ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു, ഭൂമി അനുവദിച്ച് എന്നെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ അദ്ദേഹം എന്നെ ഉയർത്തി ആശ്വസിപ്പിച്ചു. പക്ഷേ, എന്നെ…

Read More

വ്യാജ ഫോൺ വിളിയിലൂടെ യുവതിയ്ക്ക് നഷ്ടമായത് 9 ലക്ഷം

ചെന്നൈ : തമിഴ്നാട്ടിലെ ട്രിച്ചിയില്‍ സൈബര്‍ തട്ടിപ്പില്‍ അനീഷ അമല്‍ എന്ന യുവതിക്ക് നഷ്ടമായത് ഒന്‍പത് ലക്ഷം രൂപ. മാസങ്ങള്‍ക്ക് മുന്‍പ് യുവതിക്ക് 35 ലക്ഷവും, ബിഎംഡബ്ല്യു ആഡംബര കാറും വാഗ്ദ്ധാനം ചെയ്തുകൊണ്ട് അഞ്ജാതന്‍ സന്ദേശമയച്ചിരുന്നു. കോന്‍ ബനേഗ കോര്‍പതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, വന്‍ തുകയും കാറും യുവതിക്ക് ലഭിച്ചു എന്നുമായിരുന്നു സന്ദേശം. ഈ നമ്പരിലേക്ക് അനീഷ വിളിച്ചപ്പോള്‍ നികുതി ആവശ്യങ്ങള്‍ക്കായി 9,39,500 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യപ്പെട്ട തുക ആദ്യം കൈമാറാന്‍ യുവതി മടിച്ചെങ്കിലും അജ്ഞാതന്റെ പ്രലേഭനത്തില്‍ വീണ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍…

Read More

‘ഐറ്റം’ എന്ന വിശേഷണം ലൈംഗിക അധിക്ഷേപമായി കണക്കാക്കും

മുംബൈ : പെൺകുട്ടിയെ ഐറ്റം എന്ന് വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതാണെന്ന് കോടതി നിരീക്ഷണം. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇരുപത്തിയഞ്ചുകാരനെ ഒന്നര വർഷം തടവിനു ശിക്ഷിച്ചുകൊണ്ടാണ്, പോക്സോ കോടതിയുടെ നിരീക്ഷണം. ബിസിനസുകാരനായ പ്രതി സ്‌കൂളിൽനിന്നു മടങ്ങുകയായിരുന്ന പെൺകുട്ടിയെ മുടിയിൽ പിടിച്ചു വലിക്കുകയും ‘എന്തൊരു ഐറ്റം? എവിടെ പോകുന്നു?’ എന്നു ചോദിക്കുകയും ചെയ്തു എന്നാണ് കേസ്. ഇയാൾ ഒരു മാസമായി ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടരുകയായിരുന്നെന്നും കോടതി പറഞ്ഞു. 2015ൽ ആണ് കേസിന് ആസ്പദമായ സംഭവം. ഇത്തരം കേസുകളിൽ പ്രതിക്ക് ഒരു ഇളവും അനുവദിക്കാനാവില്ലെന്ന്, മാപ്പപേക്ഷ തള്ളിക്കൊണ്ട്…

Read More

മാനനഷ്ട കേസ് കൊടുക്കാൻ വെല്ലുവിളിച്ച് സ്വപ്ന സുരേഷ്

തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ് രംഗത്ത്. ശ്രീരാമകൃഷ്ണന്‍റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കം പുറത്ത് വിട്ടു കൊണ്ടാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് ലളിതവും വിനീതവുമായ ഒരു മറുപടിയാണ്. ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കും എതിരെയുള്ള ഓർമ്മപ്പെടുത്തല്‍ കൂടിയാണ്. ഇത് അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓർമ്മിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ഞാൻ ഈ മാന്യനോട് അഭ്യർത്ഥിക്കുന്നു. അതിനാൽ ബാക്കി തെളിവുകൾ ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് കഴിയും- എന്ന് സ്വപ്ന…

Read More

വാട്സാപ്പ് പുനഃസ്ഥാപിച്ചു

ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് വീണ്ടും പുനഃസ്ഥാപിച്ചു .ഉച്ചയക്ക് 12.30 മുതൽ ആണ് വാട്ട്‌സാപ്പ് പ്രവർത്തന രഹിതമായത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലാണ് വാട്സാപ്പ് പണിമുടക്കിയത് . ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്‌സാപ്പ് പ്രവർത്തിക്കാത്തതിനാൽ പ്രതിഷേധം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങൾ അറിയിച്ചത് . സെർവർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്നാണ് അറിയുന്നത്. എന്താണ് വാട്സ്ആപ്പ് പ്രവർത്തന രഹിതമാവാൻ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

Read More

കാന്താരെ തേടി മറ്റൊരു നേട്ടം കൂടി 

ബെംഗളൂരു: മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുമ്പോൾ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കിയിരിക്കുകയാണ് ചിത്രം കാന്താര. കർണാടകയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഹോംബാലെ പ്രൊഡക്ഷൻസിന്റെ ചിത്രം ആയിരിക്കുകയാണ് കാന്താര. നേരത്തെ കെജിഎഫ് 2 ഹോംബാലെയുടെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ചിത്രം ആയിരുന്നു. കെജിഎഫിന് ലഭിച്ചതിനേക്കാൾ വലിയ സ്വീകാര്യതയാണ് കാന്താരയ്ക്ക് നിലവിൽ ലഭിക്കുന്നത് എന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്. ഹോംബാലെ പ്രൊഡക്ഷൻ നിർമ്മിച്ച ഈ വർഷത്തെ രണ്ടാമത്തെ ഹിറ്റ് ചിത്രം കൂടിയാണ് കാന്താര. നിന്നിൻഡേൽ, മാസ്റ്റർപീസ്, രാജകുമാര, കെജിഎഫ് 1, യുവരത്ന, കെജിഎഫ്: ചാപ്റ്റർ 2…

Read More

യുവാവിന്റെ കാർ തകർത്ത സംഭവത്തിൽ 10 പേർക്ക് എതിരെ കേസ്

ബെംഗളൂരു: യുവാവിന്റെ കാര്‍ തകര്‍ത്ത കേസില്‍ 10 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു. ശിവമോഗയിൽ കൊല്ലപ്പെട്ട ഹര്‍ഷ എന്ന ബജ്‌റംഗ്ദള്‍ നേതാവിന്റെ സഹോദരി അശ്വിനി അടക്കമുള്ളവര്‍ക്കെതിരെയാണ് കര്‍ണാടകയിലെ ശിവമൊഗ്ഗ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സയ്യിദ് പര്‍വേസ് എന്ന യുവാവിന്റെ ഇന്നോവ കാറിനാണ് സംഘം കേടുവരുത്തിയത്. ഒക്ടോബര്‍ 22ന് വൈകീട്ട് 5.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . അശ്വിനി അടക്കമുള്ള ഏതാനും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബൈക്കുകളുമായി സവര്‍ക്കര്‍ റാലി നടത്തുന്നതിനിടെ സയ്യിദ് പര്‍വേസിന്റെ ഇന്നോവ കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. “ജയ് ശ്രീറാം”…

Read More