യുവാവിന്റെ കാർ തകർത്ത സംഭവത്തിൽ 10 പേർക്ക് എതിരെ കേസ്

ബെംഗളൂരു: യുവാവിന്റെ കാര്‍ തകര്‍ത്ത കേസില്‍ 10 ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.

ശിവമോഗയിൽ കൊല്ലപ്പെട്ട ഹര്‍ഷ എന്ന ബജ്‌റംഗ്ദള്‍ നേതാവിന്റെ സഹോദരി അശ്വിനി അടക്കമുള്ളവര്‍ക്കെതിരെയാണ് കര്‍ണാടകയിലെ ശിവമൊഗ്ഗ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സയ്യിദ് പര്‍വേസ് എന്ന യുവാവിന്റെ ഇന്നോവ കാറിനാണ് സംഘം കേടുവരുത്തിയത്.

ഒക്ടോബര്‍ 22ന് വൈകീട്ട് 5.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . അശ്വിനി അടക്കമുള്ള ഏതാനും ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ബൈക്കുകളുമായി സവര്‍ക്കര്‍ റാലി നടത്തുന്നതിനിടെ സയ്യിദ് പര്‍വേസിന്റെ ഇന്നോവ കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. “ജയ് ശ്രീറാം” എന്ന് ആക്രോശിച്ചാണ് അക്രമം അഴിച്ചുവിട്ടതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. അക്രമികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 416, 143,147,427, 149 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

സംഭവത്തിന് ശേഷം ഹര്‍ഷയുടെ വസതിക്ക് സമീപം മാരകായുധങ്ങളുമായി ബൈക്കുകളില്‍ ഒരുസംഘം എത്തിയതായി പോലീസ് പറഞ്ഞു. വീടിന് സമീപം മുദ്രാവാക്യം വിളിക്കുകയും തടയാന്‍ ശ്രമിച്ച പ്രകാശ് എന്നയാള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തുവെന്നും പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts