പോലീസുകാർക്ക് കോവിഡ് വ്യാപിക്കുന്നു; ജാ​ഗ്രതാ നിർദേശവുമായി കമ്മിഷണർ ഭാസ്കർ റാവു

ബെം​ഗളുരു; ന​ഗരത്തിലെ കോവിഡ്- 19 സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം വ്യാപകമായി വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ പോലീസുകാർക്ക് നിർദേശം.

50 വയസ്സ് കഴിഞ്ഞ പോലീസുകാർക്ക് ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങൾ കാണുകയാണെങ്കിൽ ഉടൻ പരിശോധന നടത്തുകയും മറ്റുള്ളവരുമായി അകലം പാലിക്കുകയും വേണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്കർ റാവു നിർദേശിച്ചു.

നേരത്തെ 50 വയസ്സുകഴിഞ്ഞ പോലീസുകാർ സ്റ്റേഷനിൽ എത്തേണ്ടെന്ന ഉത്തരവും പുറത്തിറക്കിയിരുന്നു, കോവിഡ്- 19 സ്ഥിരീകരിക്കുന്ന പോലീസുകാരുടെ എണ്ണം വ്യാപകമായതിനെ തുടർന്നാണ് അത്തരത്തിൽ ഉത്തരവ് പുറത്തിറക്കിയത്.

  വന്ദേമാതരം ആലാപനം തടഞ്ഞതായി ആരോപണം: സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

ഇക്കഴിഞ്ഞ 21 വരെ 67 പോലീസുകാർക്ക് രോഗം സ്ഥിരീകരിച്ചതെങ്കിലും 28-ന് രോഗബാധിതരായ പോലീസുകാരുടെ എണ്ണം 130 ആയി. 16-ഓളം പോലീസ് സ്റ്റേഷനുകളാണ് ഇതുവരെ അണുവിമുക്തമാക്കിയത്. രോഗം ബാധിച്ചവരിൽ വലിയൊരു വിഭാഗത്തിനും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഘട്ടം ഘട്ടമായി നഗരത്തിലെ എല്ലാ പോലീസുകാർക്കും കോവിഡ് പരിശോധന നടത്താൻ ഒരുങ്ങുകയാണ് സർക്കാർ.

  തൃഷയെ ചേര്‍ത്ത് വിജയ്‌ക്കെതിരെ ദ്വയാര്‍ത്ഥ പരാമര്‍ശം; ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ

സുരക്ഷ മുൻ നിർത്തി പൊതു ജനങ്ങളുമായി നേരിട്ട് സമ്പർക്കമുണ്ടാകുന്നത് പോലീസുകാർ പരമാവധി കുറയ്ക്കണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. വാഹനത്തിനടുത്തെത്തി പരിശോധന നടത്തുന്നതും ഒഴിവാക്കണമെന്ന് നിർദേശിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ
[masterslider id="10"]

Related posts