വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ബലാത്സംഗ കുറ്റം കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു : വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരായി ചുമത്തിയിരുന്ന ബാലത്സംഗക്കുറ്റം കർണാടക ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്നയാണ് ഉത്തരവിട്ടത്. ‘ഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. കൃത്യമായി പറയുകയാണെങ്കിൽ അഞ്ച് വർഷം. ഇത്രയും വർഷത്തോളം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഇവർ ബന്ധത്തിൽ തുടരുന്നതായി കരുതാനാവില്ല,ഐ.പി.സി വകുപ്പുകളായ 375 (സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്), 376 (ബലാത്സംഗക്കുറ്റം) എന്നിവ നിലനിൽക്കില്ല’ ഹൈക്കോടതി നിരീക്ഷിച്ചു. തനിക്കെതിരായ ബലത്സംഗക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി നൽകിയ…

Read More

‘ഐറ്റം’ എന്ന വിശേഷണം ലൈംഗിക അധിക്ഷേപമായി കണക്കാക്കും

മുംബൈ : പെൺകുട്ടിയെ ഐറ്റം എന്ന് വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതാണെന്ന് കോടതി നിരീക്ഷണം. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇരുപത്തിയഞ്ചുകാരനെ ഒന്നര വർഷം തടവിനു ശിക്ഷിച്ചുകൊണ്ടാണ്, പോക്സോ കോടതിയുടെ നിരീക്ഷണം. ബിസിനസുകാരനായ പ്രതി സ്‌കൂളിൽനിന്നു മടങ്ങുകയായിരുന്ന പെൺകുട്ടിയെ മുടിയിൽ പിടിച്ചു വലിക്കുകയും ‘എന്തൊരു ഐറ്റം? എവിടെ പോകുന്നു?’ എന്നു ചോദിക്കുകയും ചെയ്തു എന്നാണ് കേസ്. ഇയാൾ ഒരു മാസമായി ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടരുകയായിരുന്നെന്നും കോടതി പറഞ്ഞു. 2015ൽ ആണ് കേസിന് ആസ്പദമായ സംഭവം. ഇത്തരം കേസുകളിൽ പ്രതിക്ക് ഒരു ഇളവും അനുവദിക്കാനാവില്ലെന്ന്, മാപ്പപേക്ഷ തള്ളിക്കൊണ്ട്…

Read More

കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാമെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂർത്തിയാകാത്തവർക്കെതിരേയുള്ള പോക്സോ കേസുകൾ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാമെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ, ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ  ഹർജി നൽകിയ കക്ഷികൾ തമ്മിൽ തീർപ്പിൽ എത്തി.കക്ഷികൾ തമ്മിൽ തീർപ്പിൽ എത്തിയത് കണക്കിലെടുത്ത് ആൺകുട്ടി യ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയ്ക്ക് എതിരായ കേസിൽ നടപടികൾ അവസാനിപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഹർജി അനുവദിക്കുന്നുണ്ടെന്നും കേസിൽ നടപടികൾ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിട്ടു. പ്രതിയും പെൺകുട്ടിയും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയതായി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതുപ്രകാരം നടപടികൾ നിർത്തിവയ്ക്കാൻ നേരത്തെ…

Read More

പവർ ഓഫ് ആറ്റോണിയുടെ ആധികാരികത പരിശോധിക്കണം ; ഹൈക്കോടതി 

ബെംഗളൂരു: സ്വത്ത്, വസ്തു സംബന്ധമായ കേസുകൾ ഒത്തുതീർപ്പാക്കുന്നതിനു മുൻപ് പവർ ഓഫ് ആറ്റോണിയുടെ ആധികാരികത പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് കർണാടക ഹൈക്കോടതി. ഒത്തുതീർപ്പ് ഹർജികൾ ആദ്യം കീഴ്കോടതിയിൽ പരിഗണിച്ച് തീർപ്പായില്ലെങ്കിൽ മാത്രം ലോക് അദാലത്തിലേക്ക് വിടേണ്ടതുള്ളു എന്നും കോടതി അറിയിച്ചു. ഇരു കക്ഷികളും പൂർണ സമ്മതത്തോടെ നേരിട്ട് എത്തി തിരിച്ചറിയൽ രേഖ ഹാജരാക്കണം, എതിർ കക്ഷിക്ക് നോട്ടീസ് അയച്ചുവെന്ന് ഉറപ്പ് വരുത്തണം, പവർ ഓഫ് ആറ്റോണി സംബന്ധിച്ച ആധികാരികത ഉറപ്പ് വരുത്തി രേഖപ്പെടുത്തണം തുടങ്ങിയ മാർഗ നിർദേശങ്ങളും കോടതി പുറപ്പെടുവിപ്പിച്ചു.

Read More
Click Here to Follow Us