‘ഐറ്റം’ എന്ന വിശേഷണം ലൈംഗിക അധിക്ഷേപമായി കണക്കാക്കും

മുംബൈ : പെൺകുട്ടിയെ ഐറ്റം എന്ന് വിശേഷിപ്പിക്കുന്നത് ലൈംഗിക വസ്തുവായി ചിത്രീകരിക്കുന്നതാണെന്ന് കോടതി നിരീക്ഷണം.

പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചതിന് ഇരുപത്തിയഞ്ചുകാരനെ ഒന്നര വർഷം തടവിനു ശിക്ഷിച്ചുകൊണ്ടാണ്, പോക്സോ കോടതിയുടെ നിരീക്ഷണം.

ബിസിനസുകാരനായ പ്രതി സ്‌കൂളിൽനിന്നു മടങ്ങുകയായിരുന്ന പെൺകുട്ടിയെ മുടിയിൽ പിടിച്ചു വലിക്കുകയും ‘എന്തൊരു ഐറ്റം? എവിടെ പോകുന്നു?’ എന്നു ചോദിക്കുകയും ചെയ്തു എന്നാണ് കേസ്. ഇയാൾ ഒരു മാസമായി ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടരുകയായിരുന്നെന്നും കോടതി പറഞ്ഞു. 2015ൽ ആണ് കേസിന് ആസ്പദമായ സംഭവം.

  പിറന്നാൾ ദിനത്തിൽ വിദ്യാർത്ഥിനി ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ;

ഇത്തരം കേസുകളിൽ പ്രതിക്ക് ഒരു ഇളവും അനുവദിക്കാനാവില്ലെന്ന്, മാപ്പപേക്ഷ തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. പൂവാലന്മാരെ ഉരുക്കു മുഷ്ടിയോടെ തന്നെ നേരിടണം. അങ്ങനെയേ സ്ത്രീസുരക്ഷ ഉറപ്പാക്കാനാവൂ- കോടതി പറഞ്ഞു.

സ്‌കൂളിൽനിന്ന് ഉച്ചയ്ക്കു മടങ്ങിവരുമ്പോൾ വഴിയരികിൽ നിൽക്കുകയായിരുന്നതിനാൽ പ്രതി ഉപദ്രവിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി കോടതിയിൽ പറഞ്ഞു. പിന്നിലൂടെ വന്നു മുടിയിൽ പിടിച്ചു വലിച്ചാണ് പ്രതി ഈ വാക്കുകൾ പറഞ്ഞത്. താൻ തള്ളിമാറ്റിയപ്പോൾ പ്രതി അസഭ്യവാക്കുകൾ പറഞ്ഞതായും വിദ്യാഭ്യാസ കോടതിയിൽ അറിയിച്ചു.

  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി

ഉടൻ തന്നെ 100ൽ ഡയൽ ചെയ്തതിനെ തുടർന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി. എന്നാൽ അപ്പോഴേക്കും പ്രതി കടന്നുകളഞ്ഞിരുന്നു. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതി മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് ചെയ്യാനായിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ സ്ഥാനാരോഹണത്തിന് ഒരുക്കങ്ങൾ; ചർച്ചകൾക്കായി സിദ്ധരാമയ്യയും ഡി.കെ.യും ഡൽഹിയിൽ
[masterslider id="10"]

Related posts