വ്യാജ ഫോൺ വിളിയിലൂടെ യുവതിയ്ക്ക് നഷ്ടമായത് 9 ലക്ഷം

ചെന്നൈ : തമിഴ്നാട്ടിലെ ട്രിച്ചിയില്‍ സൈബര്‍ തട്ടിപ്പില്‍ അനീഷ അമല്‍ എന്ന യുവതിക്ക് നഷ്ടമായത് ഒന്‍പത് ലക്ഷം രൂപ.

മാസങ്ങള്‍ക്ക് മുന്‍പ് യുവതിക്ക് 35 ലക്ഷവും, ബിഎംഡബ്ല്യു ആഡംബര കാറും വാഗ്ദ്ധാനം ചെയ്തുകൊണ്ട് അഞ്ജാതന്‍ സന്ദേശമയച്ചിരുന്നു. കോന്‍ ബനേഗ കോര്‍പതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും, വന്‍ തുകയും കാറും യുവതിക്ക് ലഭിച്ചു എന്നുമായിരുന്നു സന്ദേശം. ഈ നമ്പരിലേക്ക് അനീഷ വിളിച്ചപ്പോള്‍ നികുതി ആവശ്യങ്ങള്‍ക്കായി 9,39,500 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

ആവശ്യപ്പെട്ട തുക ആദ്യം കൈമാറാന്‍ യുവതി മടിച്ചെങ്കിലും അജ്ഞാതന്റെ പ്രലേഭനത്തില്‍ വീണ് ബാങ്ക് അക്കൗണ്ടിലേക്ക് തുക ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. എന്നാല്‍ തുക നല്‍കിയിട്ടും സമ്മാനം ലഭിക്കാതെ വന്നതോടെ അനീഷ പോലീസില്‍ പരാതിപ്പെട്ടു. സൈബര്‍ തട്ടിപ്പില്‍ വീഴരുതെന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ നിരവധി മുന്നറിയിപ്പ് നല്‍കിയിട്ടും ആളുകള്‍ ഇപ്പോഴും അജ്ഞതയാല്‍ തട്ടിപ്പിനിരയാകുകയാണെന്ന് പോലീസ് പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷം: ബെംഗളൂരുവിലേക്ക് വൻ കുടിയേറ്റമെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  6 സ്റ്റേഷനുകൾ, അത്യാധുനിക സൗകര്യങ്ങൾ: ഐടി നഗരത്തിന് ആശ്വാസം; നമ്മ മെട്രോ പിങ്ക് ലൈൻ ഓഗസ്റ്റിൽ സർവീസ് ആരംഭിച്ചേക്കും
[masterslider id="10"]

Related posts