വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, ബലാത്സംഗ കുറ്റം കർണാടക ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു : വിവാഹം ചെയ്യാമെന്ന വാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ചുവെന്ന പരാതിയിൽ കുറ്റാരോപിതനായ വ്യക്തിക്കെതിരായി ചുമത്തിയിരുന്ന ബാലത്സംഗക്കുറ്റം കർണാടക ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജഡ്ജി എം. നാഗപ്രസന്നയാണ് ഉത്തരവിട്ടത്.

‘ഒരു ദിവസമോ, രണ്ട് ദിവസമോ മാസങ്ങളോ അല്ല. കൃത്യമായി പറയുകയാണെങ്കിൽ അഞ്ച് വർഷം. ഇത്രയും വർഷത്തോളം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ഇവർ ബന്ധത്തിൽ തുടരുന്നതായി കരുതാനാവില്ല,ഐ.പി.സി വകുപ്പുകളായ 375 (സമ്മതപ്രകാരമല്ലാതെ ഒരു വ്യക്തിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്), 376 (ബലാത്സംഗക്കുറ്റം) എന്നിവ നിലനിൽക്കില്ല’ ഹൈക്കോടതി നിരീക്ഷിച്ചു.

  ടിക്കറ്റ് വരുമാനം പോരാ; യാത്രക്കാർക്കിടയിലേക്ക് പുതിയ പരീക്ഷണവുമായി ബിഎംടിസി!

തനിക്കെതിരായ ബലത്സംഗക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം. താനും പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നുവെന്നും എന്നാൽ ജാതിപരമായ വ്യത്യാസങ്ങൾ കാരണം പരാതിക്കാരിയെ വിവാഹം ചെയ്യാൻ കഴിഞ്ഞില്ലെന്നും ഇയാൾ വാദിച്ചു.

അതെ സമയം ഇയാൾക്കെതിരായ കുറ്റങ്ങളിൽ പരാതിക്കാരിക്കെതിരായ കൈയേറ്റം, ഭീഷണി എന്നിവ നിലനിൽക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
[masterslider id="10"]

Related posts