കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാമെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂർത്തിയാകാത്തവർക്കെതിരേയുള്ള പോക്സോ കേസുകൾ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാമെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ, ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ  ഹർജി നൽകിയ കക്ഷികൾ തമ്മിൽ തീർപ്പിൽ എത്തി.കക്ഷികൾ തമ്മിൽ തീർപ്പിൽ എത്തിയത് കണക്കിലെടുത്ത് ആൺകുട്ടി യ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയ്ക്ക് എതിരായ കേസിൽ നടപടികൾ അവസാനിപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.

ഹർജി അനുവദിക്കുന്നുണ്ടെന്നും കേസിൽ നടപടികൾ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിട്ടു. പ്രതിയും പെൺകുട്ടിയും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയതായി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതുപ്രകാരം നടപടികൾ നിർത്തിവയ്ക്കാൻ നേരത്തെ തന്നെ കോടതി ഉത്തരവിടുകയും ചെയ്തു.

  കൈകളിൽ ഇറച്ചിവെട്ടുകത്തിയുമായി പ്രധാനാധ്യാപിക സ്കൂളിലേക്ക്; കാരണം അറിയാൻ വായിക്കാം

പ്രായപൂർത്തിയാവാത്ത രണ്ടു പേർ തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ്  പോക്സോ ചുമത്തിയത്. കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിൽ എത്തിയ സ്ഥിതിക്ക് ഇനിയും നടപടികളുമായി മുന്നോട്ടുപോവുന്നത് തെറ്റായ നീതി നടത്തിപ്പ് ആവുമെന്ന് പ്രതിയുടെ അഭിഭാഷകർ വാദിച്ചു. കൗമാരക്കാരിയുമായി പ്രണയ ബന്ധത്തിൽ ഏർപ്പെടുന്ന കൗമാരക്കാരെ ശിക്ഷിക്കാനുള്ളതല്ല പോക്സോ നിയമമെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണ അഭിഭാഷകർ ഓർമിപ്പിച്ചു.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

പോക്സോ കേസിൽ കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് സാധ്യമല്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും കോടതി തള്ളുകളായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
[masterslider id="10"]

Related posts