മംഗളൂരു കോർപറേഷൻ, മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനം ബിജെപി യ്ക്ക്

ബെംഗളൂരു: മംഗളൂരു സിറ്റി കോര്‍പറേഷനിലെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. കോര്‍പറേഷനില്‍ വന്‍ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുള്ളത്. മൈസൂരു സിറ്റി കോര്‍പറേഷനില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങള്‍ ബി.ജെ.പി നേടിയിരുന്നു. മംഗളൂരു സിറ്റി കോര്‍പറേഷനില്‍ മേയറായി ജയാനന്ദ അഞ്ചന്‍, ഡെപ്യുട്ടി മേയറായി പൂര്‍ണിമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു കോര്‍പറേഷനില്‍ ബി.ജെ.പിക്ക് 44ഉം കോണ്‍ഗ്രസിന് 14ഉം എസ്.ഡി.പി.ഐക്ക് 2 ഉം അംഗങ്ങളാണുള്ളത്. രണ്ട് എം.എല്‍.എമാരുടെ വോട്ടുള്‍പ്പെടെ ബി.ജെ.പിക്ക് 46 വോട്ട് ലഭിച്ചു. മേയര്‍…

Read More

തുടർച്ചയായുള്ള മഴ, മുതലെടുത്ത് ഗ്രോസറി ആപ്പുകൾ

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന മഴയിൽ നഗരം വെള്ളത്തിൽ മുങ്ങിയതോടെ മുതലെടുപ്പ് നടത്തുകയാണ് ഓൺലൈൻ ഗ്രോസറി ആപ്പുകൾ. പല സ്ഥലങ്ങളിലും സാധാരണ നിലയിൽ ഉണ്ടായിരുന്ന സേവനങ്ങൾ നിർത്തലാക്കി. ഡെലിവറി ചാർജ് അമിതമായി ഈടാക്കുന്ന സേവനങ്ങൾ ആണ് നൽകുന്നത് . ഫുഡ് ഡെലിവറിയിൽ ആണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിൽ ഏകദേശം 700 -750 രൂപയോളം വരുന്ന ഒരു ഫുൾ കുഴിമന്തിയ്ക്ക് ഗ്രോസറി ആപ്പുകൾ ഡെലിവറി ചാർജ് ഈടാക്കുന്നത് 200 -220 ലധികം രൂപയാണ്.

Read More

എഐടിഎ വനിതാ ടൂർണമെന്റ് കിരീടം വൻഷിത സ്വന്തമാക്കി

ബെംഗളൂരു: ടോപ്‌സ്‌പിൻ എഐടിഇ വനിതകൾക്ക് ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള ടെന്നീസ് ടൂർണമെന്റിൽ ഹൈദരാബാദിൽ നിന്നുള്ള അധിതി ആരെയെ തോൽപ്പിച്ച്‌ വൻഷിത പതാനിയ കിരീടം സ്വന്തമാക്കി. ഇന്നലെ ടോപ്‌സ്പിൻ ടെന്നീസ് അക്കാദമിയിൽ നടന്ന ഫൈനലിൽ മൂന്നാം സീഡും ടൂർണമെന്റിലെ ഏക സീഡുമായിരുന്ന വന്ഷിത എതിരാളിയെ 6-0, 6-2 എന്ന സ്‌കോറിന് പരാജയപ്പെടുത്തി .

Read More

അനധികൃത ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി നാലംഗ കുടുംബം ആത്മഹത്യ ചെയ്തു

ബെംഗളൂരു: അനധികൃത ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യ ചെയ്തു . ശാന്തി നഗര്‍ സ്വദേശികളായ രമ്യ ലക്ഷ്മി, ഭര്‍ത്താവ് കൊല്ലി ദുര്‍ഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ജീവനൊടുക്കിയത്. ലോണ്‍ ആപ്പ് സംഘത്തില്‍ നിന്നും രണ്ട് മാസം മുമ്പാണ് ഇവര്‍ മുപ്പതിനായിരം രൂപ വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാല്‍ തുക പലിശയടക്കം വീണ്ടും ഉയര്‍ന്നു. തിരികെ അടക്കാന്‍ കഴിയാതെ വന്നതോടെ…

Read More

തിരുവനന്തപുരം- ബെംഗളൂരു ഗജരാജ എ സി സ്ലീപ്പർ വോൾവോ കോച്ച് സർവീസ് ആരംഭിച്ചു

തിരുവനന്തപുരം:കെ എസ് ആർ ടി സി – സ്വിഫ്റ്റിൻറെ എസി സ്ലീപ്പർ വോൾവോ ഗജരാജ സർവ്വീസ് ആരംഭിച്ചു. 40 പേർക്ക് കിടന്ന് യാത്ര ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ് ബസ് ഡിസൈൻ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 5:33 പിഎമ്മിന് പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിൽ രാവിലെ 7.25 ന് എത്തിച്ചേരുന്നു. തിരിച്ച് അന്നേ ദിവസം വൈകുന്നേരം 05:00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.00 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്. സമയക്രമം:…

Read More

പച്ചക്കറി വില കുതിച്ചുയരുന്നു

ബെംഗളൂരു: ദിവസങ്ങളായി പെയ്യുന്ന മഴയ്ക്ക് പിന്നാലെ പച്ചക്കറിയുടെ വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ കിലോയ്ക്ക് 10 രൂപ ഉണ്ടായിരുന്നു. തക്കാളിയുടെ നിലവിലെ വില 25 മുതൽ 30 വരെ ഉയർന്നു. ബീൻസ് 70-90 രൂപയും കാരറ്റിനു 90-110 രൂപയും ഉരുളകിഴങ്ങിന് 30-40 രൂപയും വില വർദ്ധിപ്പിച്ചു. ചീര കൃഷി മഴയിൽ നശിച്ചതിനെ തുടർന്ന് ഒരു കെട്ടിന് 10 രൂപ ഉണ്ടായിരുന്ന ചീര 30 രൂപയായി ഉയർന്നു. പൂജ സീസൺ വരുന്നതോടെ ഇനിയും വില വർദ്ധിപ്പിക്കാൻ ആണ് സാധ്യത.

Read More

കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാമെന്ന് കർണാടക ഹൈക്കോടതി

ബെംഗളൂരു: പ്രായപൂർത്തിയാകാത്തവർക്കെതിരേയുള്ള പോക്സോ കേസുകൾ കക്ഷികൾ തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് റദ്ദാക്കാമെന്ന് കർണാടക ഹൈക്കോടതിയുടെ ഉത്തരവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ, ആൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ  ഹർജി നൽകിയ കക്ഷികൾ തമ്മിൽ തീർപ്പിൽ എത്തി.കക്ഷികൾ തമ്മിൽ തീർപ്പിൽ എത്തിയത് കണക്കിലെടുത്ത് ആൺകുട്ടി യ്ക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിയ്ക്ക് എതിരായ കേസിൽ നടപടികൾ അവസാനിപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. ഹർജി അനുവദിക്കുന്നുണ്ടെന്നും കേസിൽ നടപടികൾ അവസാനിപ്പിക്കണമെന്നും ജസ്റ്റിസ് എം നാഗപ്രസന്ന ഉത്തരവിട്ടു. പ്രതിയും പെൺകുട്ടിയും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയതായി നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതുപ്രകാരം നടപടികൾ നിർത്തിവയ്ക്കാൻ നേരത്തെ…

Read More

പൂജ, ദസറ അവധി, ട്രെയിൻ ടിക്കറ്റുകൾ തീർന്നു 

ബെംഗളൂരു : പൂജ, ദസറ അവധി പ്രമാണിച്ച് ട്രെയിൻ ടിക്കറ്റുകൾ തീർന്നു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ സെപ്റ്റംബർ 30, ഒക്ടോബർ 1,2 തിയ്യതികളിൽ വെയ്റ്റിംഗ് ലിസ്റ്റ് 100 കടന്നു. കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നു. മൈസൂരു – കൊച്ചുവേളി എക്സ്പ്രസിലും ബയ്യപ്പനഹള്ളി – കൊച്ചുവേളി എക്സ്പ്രസിലും വെയ്റ്റിംഗ് ലിസ്റ്റ് 160 കടന്നു. ക്രിസ്മസ് അവധിയ്ക്ക് ഇനിയും മൂന്നു മാസം ബാക്കി നിൽക്കെ ക്രിസ്മസ് അവധി ദിനത്തിലെ ടിക്കറ്റുകളും വെയ്റ്റിംഗ് ലിസ്റ്റലിൽ ആണ് നിലവിൽ. ഡിസംബർ 25 ഞായർ…

Read More

കള്ളനോട്ട് റാക്കറ്റിലെ 2 മലയാളികൾ പിടിയിൽ

ബെംഗളൂരു: കള്ളനോട്ട് സംഘത്തിലെ 2 പേർ പോലീസ് പിടിയിൽ. സംഘത്തിലെ രണ്ട് മലയാളികളെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശികളായ എ. എസ് പ്രദീപ്, സനൽ എന്നിവരാണ് അറസ്റ്റിലായത്.  ഓഗസ്റ്റ് 18ന് മാല പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് കള്ളനോട്ട് റാക്കറ്റുമായുള്ള ബന്ധം പുറത്ത് വന്നത്. കള്ളനോട്ടടിച്ച് നഗരത്തിലെ കടകൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. ഇവരുടെ വീടുകളിലെ റെയ്ഡിൽ നോട്ട് അച്ചടിച്ച മെഷീനും ഫോട്ടോ കോപ്പികളും കണ്ടെടുത്തു. 3.19 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തു.

Read More

ഭക്തിയോ നാശമോ? ഗണേശ വിഗ്രഹങ്ങൾ കനാലുകളിൽ പൊങ്ങി മലിനീകരണം സൃഷ്ടിക്കുന്നു

ബെംഗളൂരു: പ്ലാസ്റ്റർ ഓഫ് പാരീസ് (പിഒപി) ഗണേശ വിഗ്രഹങ്ങൾ നിരോധിക്കുകയും മൈസൂരു സിറ്റി കോർപ്പറേഷന്റെ നിരോധനം കർശനമായി നടപ്പാക്കുകയും ചെയ്തിട്ടും നൂറുകണക്കിന് പിഒപി വിഗ്രഹങ്ങൾ ശ്രീരംഗപട്ടണത്തും പരിസരത്തും ജലകനാലുകളിൽ ഒഴുകുന്നു. കൃഷ്ണ രാജ സാഗർ (കെആർഎസ്) അണക്കെട്ടിൽ നിന്നുള്ള ആർബിഎൽഎൽ കനാലുകൾ പമ്പ് ഹൗസിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. ഇക്കൂട്ടർ ശരിക്കും ഹിന്ദു ധർമ്മം പിന്തുടരുന്നുണ്ടോ എന്ന ചോദ്യമാണ് വിഗ്രഹങ്ങളുടെ പൊങ്ങിക്കിടക്കുന്നത്തിലൂടെ ഉന്നയിക്കപ്പെടുന്നത് എന്ന അധികൃതർ ചൂണ്ടിക്കാട്ടി. വിഗ്രഹപ്രതിഷ്ഠാവേളയിൽ ആർഭാടവും പ്രൗഢിയും പ്രകടമാക്കുകയും വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യുമ്പോൾ നിത്യപൂജകളും മറ്റു ചടങ്ങുകളും കാണിക്കാറില്ല. അവ…

Read More
Click Here to Follow Us