പൂജ അവധി; ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും

ബെംഗളുരു: പൂജ അവധിക്ക്‌ മുന്നോടിയായി ആർടിസി ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും. ഒക്ടോബർ 18 ന്റെ ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്. ഒക്ടോബർ 20 ൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. അന്നത്തെ ബുക്കിങ് ഉടൻ തുടങ്ങുമെന്നും ആർടിസി അറിയിച്ചു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകളിലെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ തുടങ്ങിയിരുന്നു. എന്നാൽ മിതമായ നിരക്കിൽ നാട്ടിൽ പോയി വരാൻ കൂടുതൽ ആളുകൾക്കും കേരള, കർണാടക ആർടിസി കളെ തന്നെ ആശ്രയിക്കേണ്ടി വരും.

Read More

പൂജ അവധിയ്ക്ക് ഇനിയും ഒന്നര മാസം; ട്രെയിൻ ടിക്കറ്റുകൾ തീർന്നു, ആർടിസി പ്രത്യേക ബസുകളും പ്രഖ്യാപിക്കും

  ബെംഗളൂരു : ഒക്ടോബറിൽ പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കാലി. ഒക്ടോബർ 23-നാണ് പൂജ അവധി. തിങ്കളാഴ്ച ആയതിനാൽ തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ഭൂരിഭാഗംപേരും നാട്ടിലേക്കുപോകുന്നത്. അതിനാൽ ഒക്ടോബർ 20, 21 തീയതികളിലെ എല്ലാ തീവണ്ടികളിലും ടിക്കറ്റുകൾ തീർന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ചില തീവണ്ടികളിൽ ഏതാനുംസീറ്റുകൾ ബാക്കിയുണ്ട്. മംഗളൂരുവഴി കണ്ണൂരിലേക്കുപോകുന്ന കണ്ണൂർ എക്സ്‌പ്രസിലും (16511), രാവിലെ 6.10-ന് എറണാകുളത്തേക്കുപോകുന്ന എറണാകുളം എക്സ്‌പ്രസിലുമാണ് (12677) സീറ്റുകളുള്ളത്. കന്യാകുമാരി എക്സ്‌പ്രസ് (16526), കൊച്ചുവേളി എക്സ്‌പ്രസ് (16315), യെശ്വന്തപുര-കണ്ണൂർ (16527) എന്നീ തീവണ്ടികളെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. അവധിയോടനുബന്ധിച്ച്…

Read More

ക്രിസ്മസ് സീസൺ, യാത്രക്കാരെ പിഴിഞ്ഞ് വിമാന കമ്പനികൾ 

ബെംഗളൂരു: ക്രിസ്മസ് സീസണിൽ ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ കൊള്ളയടിച്ച്‌ വിമാന കമ്പനികൾ. സാധാരണക്കാരുടെ കീശ കാലിയാക്കുന്ന നിരക്ക് വര്‍ധനയാണ് നടപ്പാക്കിയിരിക്കുന്നത്. ഡിസംബര്‍ 15നു ശേഷം നിലവിലുള്ളതിന്റെ ഇരട്ടിയായി വിമാന കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായിരിക്കയാണ്. സ്വകാര്യ ബസുകളിലെ വന്‍കൊള്ളയില്‍ നിന്ന് ആശ്വാസം തേടി അവസാന നിമിഷം വിമാനമാര്‍ഗം യാത്രയ്ക്കൊരുങ്ങിയവര്‍ നിരാശരായി. ഇന്നത്തെ നിരക്ക് അനുസരിച്ച്‌ ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്താന്‍ 4889 രൂപ നിരക്കില്‍ നാലംഗ കുടുംബത്തിന് 20,000 രൂപയില്‍ താഴെ മാത്രം മതി. എന്നാല്‍ ക്രിസ്മസ് സീസണിലാണ് യാത്രയെങ്കില്‍…

Read More

സ്പെഷ്യൽ ബസ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: ദസറ, പൂജ തിരക്കിനെ തുടർന്ന് ആർ ടി സി പ്രഖ്യാപിച്ച സ്പെഷ്യൽ ബസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്ന റൂട്ടിലേക്കുള്ള ബുക്കിംഗ് ആണ് നിലവിൽ ആരംഭിച്ചത്. ഈ മാസം 28 മുതൽ ഒക്ടോബർ 12 വരെ ബെംഗളൂരുവിൽ നിന്നും പ്രതിദിനം 18 സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. ഇതേ ദിവസങ്ങളിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചും സ്പെഷ്യൽ സർവീസ് നടത്തുന്നതാണ്.

Read More

പൂജ, ദസറ അവധി, ട്രെയിൻ ടിക്കറ്റുകൾ തീർന്നു 

ബെംഗളൂരു : പൂജ, ദസറ അവധി പ്രമാണിച്ച് ട്രെയിൻ ടിക്കറ്റുകൾ തീർന്നു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിൽ സെപ്റ്റംബർ 30, ഒക്ടോബർ 1,2 തിയ്യതികളിൽ വെയ്റ്റിംഗ് ലിസ്റ്റ് 100 കടന്നു. കെഎസ്ആർ ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിൽ വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നു. മൈസൂരു – കൊച്ചുവേളി എക്സ്പ്രസിലും ബയ്യപ്പനഹള്ളി – കൊച്ചുവേളി എക്സ്പ്രസിലും വെയ്റ്റിംഗ് ലിസ്റ്റ് 160 കടന്നു. ക്രിസ്മസ് അവധിയ്ക്ക് ഇനിയും മൂന്നു മാസം ബാക്കി നിൽക്കെ ക്രിസ്മസ് അവധി ദിനത്തിലെ ടിക്കറ്റുകളും വെയ്റ്റിംഗ് ലിസ്റ്റലിൽ ആണ് നിലവിൽ. ഡിസംബർ 25 ഞായർ…

Read More
Click Here to Follow Us