സ്പെഷ്യൽ ബസ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: ദസറ, പൂജ തിരക്കിനെ തുടർന്ന് ആർ ടി സി പ്രഖ്യാപിച്ച സ്പെഷ്യൽ ബസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്ന റൂട്ടിലേക്കുള്ള ബുക്കിംഗ് ആണ് നിലവിൽ ആരംഭിച്ചത്. ഈ മാസം 28 മുതൽ ഒക്ടോബർ 12 വരെ ബെംഗളൂരുവിൽ നിന്നും പ്രതിദിനം 18 സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. ഇതേ ദിവസങ്ങളിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചും സ്പെഷ്യൽ സർവീസ് നടത്തുന്നതാണ്.

Read More
Click Here to Follow Us