സ്പെഷ്യൽ ബസ് ബുക്കിംഗ് ആരംഭിച്ചു 

ബെംഗളൂരു: കേരള-കർണാടക ആർടിസി സ്പെഷ്യൽ ബസുകളുടെ ബുക്കിങ് ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് 9,10,11 തിയ്യതികളിലും തിരിച്ച് 12,13,14 തിയ്യതികളിലുമാണ് സ്പെഷ്യൽ ബസുകൾ ഓടുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്ക് 15 സ്പെഷ്യൽ ബസുകൾ ആണ് കേരള ആർടിസി പ്രഖ്യാപിച്ചത്. കർണാടക ആർടിസി 13 സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.

Read More

ബസില്ലാതെ മലയാളികളുടെ ഓണയാത്ര വഴിമുട്ടുമോ?

ബെംഗളൂരു: പെർമിറ്റ് ക്ഷാമത്തെ തുടർന്ന് ഉത്സവ സീസണുകളിൽ സ്പെഷ്യൽ ബസ് ഓടിക്കാൻ കഴിയാതെ കേരള ആർടിസി. തത്കാലിക പെർമിറ്റിനു വേണ്ട നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മലയാളികളുടെ ഓണയാത്ര ഉൾപ്പെടെ വെള്ളത്തിലാവും. കർണാടകയും കേരളവും തമ്മിലുള്ള സംസ്ഥാനന്തര ഗതാഗത കരാർ പ്രകാരം ഉത്സവ സീസണുകളിൽ 50 ഓളം സ്പെഷ്യൽ ബസുകൾക്ക്‌ അനുമതിയുണ്ട്. എന്നാൽ ആവശ്യമായത്ര ബസ് ഇല്ലാത്തത് ആണ് കേരള ആർടിസി നേരിടുന്ന വൻ പ്രതിസന്ധി. ബലി പെരുന്നാൾ കഴിഞ്ഞ് മടങ്ങുന്നവരും ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുകയാണ്. കെ സ്വിഫ്റ്റ് കമ്പനി രൂപീകരിച്ചിട്ടും ആവശ്യമായ ബസ് ഇല്ലാത്തതാണ് കേരള…

Read More

കേരളത്തിൽ നിന്നും 22 സ്പെഷ്യൽ ബസ് സർവീസ് 

ബെംഗളൂരു: കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നവർക്കായി 22 സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. തിങ്കളാഴ്ച കണ്ണൂർ- മൂന്ന്, എറണാകുളം- അഞ്ച്, കോട്ടയം- ഒന്ന്, കോഴിക്കോട് – മുമ്പ്, പാലക്കാട്- നാല് , തൃശൂർ- അഞ്ച്, മൂന്നാർ- ഒന്ന് എന്നിങ്ങനെയാണ് സർവിസ് പ്രഖ്യാപിച്ചത്. സർവിസുകൾ: കണ്ണൂർ- ബെംഗളൂരു (രാത്രി 9.14, 9.28, 8.05), എറണാകുളം – ബെംഗളൂരു (രാത്രി 8.04, 8.28, 8.36, 8.39, 8.48), കോഴിക്കോട് – ബംഗളൂരു (രാത്രി 9.19, 9.22, 8.51), പാലക്കാട് – 4.2, ബംഗളൂരു. , 9.33,…

Read More

ക്രിസ്മസ്, ന്യൂ ഇയർ, കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം : ക്രിസ്മസ്, ന്യൂ ഇയർ കാലത്തെ യാത്രാ തിരക്ക് പരിഹരിക്കാൻ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി. ബംഗളൂരു, മൈസൂരു, ചെന്നൈയിലേക്ക് കേരളം അധിക സർവീസ് നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. സ്വകാര്യ ബസുകൾ അമിതനിരക്ക് ഈടാക്കിയാൽ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ക്രിസ്മസ്, ന്യൂ ഇയർ സമയത്തെ യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിനായി 17 സ്പെഷ്യൽ ട്രെയിനുകൾ ദക്ഷിണ മെട്രോ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 23 മുതൽ ജനുവരി 2 വരെയുള്ള ദിവസങ്ങളിലാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടുക.

Read More

സ്പെഷ്യൽ ബസ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: ദസറ, പൂജ തിരക്കിനെ തുടർന്ന് ആർ ടി സി പ്രഖ്യാപിച്ച സ്പെഷ്യൽ ബസിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. പതിവ് സർവീസുകളിലെ ടിക്കറ്റുകൾ തീർന്ന റൂട്ടിലേക്കുള്ള ബുക്കിംഗ് ആണ് നിലവിൽ ആരംഭിച്ചത്. ഈ മാസം 28 മുതൽ ഒക്ടോബർ 12 വരെ ബെംഗളൂരുവിൽ നിന്നും പ്രതിദിനം 18 സ്പെഷ്യൽ സർവീസുകൾ അനുവദിച്ചിട്ടുണ്ട്. ഇതേ ദിവസങ്ങളിൽ കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് തിരിച്ചും സ്പെഷ്യൽ സർവീസ് നടത്തുന്നതാണ്.

Read More

സ്പെഷ്യൽ ബസ് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് ഉള്ള സ്പെഷ്യൽ ബസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. സെപ്റ്റംബർ 2 മുതൽ 7 വരെയുള്ള സർവീസുകൾ ആണ് ആദ്യ ഘട്ടത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കുന്നതിനനുസരിച്ച് കൂടുതൽ സ്പെഷ്യൽ ബസുകൾ ലഭിക്കുമെന്ന് കേരള ആർടിസി ബെംഗളൂരു കൻട്രോളിംഗ് ഇൻസ്‌പെക്ടർ പി. ഗോവിന്ദൻ അറിയിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലേക്കാണ് നിലവിൽ സ്പെഷ്യൽ സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മൈസൂർ റോഡിലെ സാറ്റ്ലൈറ്റ് ബസ് ടെർമിനലിൽ നിന്നാണ് സ്പെഷ്യൽ ബസുകൾ പുറപ്പെടുക. ബസുകളുടെ സമയം, റൂട്ട്, ടിക്കറ്റ് നിരക്ക്…

Read More

തെക്കൻ കേരളത്തിലേക്ക് സ്പെഷ്യൽ ബസുകൾ സേലം വഴി

ബെംഗളൂരു: ഓണം അവധിയോടനുബന്ധിച്ച് തെക്കൻ കേരളത്തിലേക്കുള്ള കേരള ആർടി സിയുടെ സ്പെഷ്യൽ ബസുകൾ പൂർണമായും സേലം, കോയമ്പത്തൂർ വഴിയാക്കിയത് യാത്രക്കാർക്ക് ഗുണകരം. മുൻ വർഷങ്ങളിൽ മൈസൂരു, കോഴിക്കോട് വഴിയാണ് തെക്കൻ കേരളത്തിലേക്ക് കൂടുതലും സർവീസുകൾ ഉണ്ടായിരുന്നത്. ഈ വഴിയുള്ള യാത്ര സമയവും കൂടുതൽ ആയിരുന്നു. അതുകൊണ്ട് തന്നെ യാത്രക്കാർ കൂടുതലും ആശ്രയിച്ചിരുന്നത് കർണാടക ആർടിസി യെയും പ്രൈവറ്റ് ബസുകളെയും ആയിരുന്നു.

Read More

വിഷു ഈസ്റ്റർ അവധി; നാട്ടിലേയ്ക്ക് കർണാടക ആർടിസിയുടെ സ്പെഷ്യൽ സർവീസ് തയ്യാർ.

ബെംഗളൂരു: വിഷു ഈസ്റ്റർ തിരക്കിനോട് അനുബന്ധിച്ച് കർണാടക ആർടിസിയുടെ കൂടുതൽ സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചു. ഏപ്രിൽ 13 മുതൽ 17 വരെയാണ് സ്പെഷ്യൽ സർവീസുകൾ ലഭ്യമാകുന്നത്. കൂടാതെ 8 സർവീസുകളിലേക്കുള്ള ബുക്കിങ്ങും ആരംഭിച്ചു. ബെംഗളൂരുവിൽ നിന്ന് എറണാകുളം 2 എണ്ണം കോട്ടയം 2 തൃശൂർ 1 കണ്ണൂർ 1 പാലക്കാട് 1 മൈസൂരുവിൽ നിന്ന് എറണാകുളം 1 എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ സർവീസുകൾ നടത്തുന്നത്. ബുക്കിങ്ങിനായി വെബ്സൈറ്റ് : ksrtc.in

Read More

ക്രിസ്മസിന് സ്പെഷൽ സർവീസുമായി കെഎസ്ആർടിസി.

ksrtc BUSES

ബെംഗളൂരു: കേരള ആർടിസി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 23ന് 12 ക്രിസ്മസ് സ്പെഷൽ സർവീസുകൾ നടത്തുന്നു. അധിക സർവീസുകൾ ലഭിക്കുന്നത് കോഴിക്കോട്, പയ്യന്നൂർ, തലശ്ശേരി, വടകര, കാസർകോട്, നിലമ്പൂർ, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കൂടാതെ 22നും 24നു രാത്രി 10ന് എറണാകുളത്തേക്ക് (സേലം വഴി) സ്പെഷൽ സർവീസുണ്ടാകും. സ്പെഷൽ സർവീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. സ്പെഷൽ ബസ് സമയം (രാത്രി) കോഴിക്കോട് എക്സ്പ്രസ് (കുട്ട, മാനന്തവാടി വഴി)- 9.30, 10.11. നിലമ്പൂർ ഡീലക്സ് (ഗൂഡല്ലൂർ)- 11.45. പയ്യന്നൂർ എക്സ്പ്രസ് (കണ്ണൂർ )-…

Read More
Click Here to Follow Us