വ്യത്യസ്ത ഇടങ്ങളിൽ എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർത്ഥികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ഒരു മരണം ഒരാൾ ഗുരുതരാവസ്ഥയിൽ

ബെംഗളൂരു: പരീക്ഷയിൽ തോറ്റതിനെ തുടർന്ന് മാണ്ഡ്യയിൽ എസ്എസ്എൽസി വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.

സംസ്ഥാനവ്യാപകമായി 2024 ലെ എസ്എസ്എൽസി ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്.

നിഖിൽ (16) തൂങ്ങിമരിച്ച വിദ്യാർഥിയാണ്. മണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ തഗ്ഗഹള്ളി ഗ്രാമത്തിലെ സർക്കാർ ഹൈസ്‌കൂളിൽ പഠിക്കുന്ന നിഖിൽ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാഫലം കണ്ട് 3 വിഷയങ്ങളിൽ തോറ്റതിനെ തുടർന്ന് മരത്തിൽ തൂങ്ങി മരിച്ചത്.

  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്

സംഭവത്തിൽ കൊപ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ കേസെടുത്തിട്ടുണ്ട്.

അതേസമയം ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിലെ യക്സംബ ഗ്രാമത്തിലാണ് എസ്എസ്എൽസി പരീക്ഷയിൽ തോറ്റ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം നടന്നത്.

സൃഷ്ടി കല്ലപ്പ ചൗഹാൻ (16) ആണ് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർത്ഥിനി. വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ഉടൻ തന്നെ മാതാപിതാക്കൾ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്. സദലഗ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൻ കാർഡ് ചട്ടങ്ങളിൽ മാറ്റം; ബുധനാഴ്ച മുതൽ ആധാർ മാത്രം പോരാ, അധിക രേഖകൾ നിർബന്ധം; നിങ്ങൾ അറിയോണ്ടതെല്ലാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിലെ ക്ലബിൽ ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകൻ നാലാം നിലയിൽ നിന്ന് താഴേക്ക് വീണു
[masterslider id="10"]

Related posts

Click Here to Follow Us