ബെംഗളൂരുവിന്റെ ഗതാഗതത്തിന്റെ ജീവനാഡി ബിഎംടിസി ബസുകൾ കട്ടപ്പുറത്താകാൻ സാധ്യത; കാരണം അറിയാൻ വായിക്കു

ബെംഗളൂരു: നഗരത്തിലെ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (BMTC) കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. കഴിഞ്ഞ മൂന്ന് മാസമായി എണ്ണക്കമ്പനികൾക്ക് നൽകാനുള്ള ഡീസൽ കുടിശ്ശിക 400 കോടി രൂപയിലധികം ഉയർന്നതാണ് പ്രതിസന്ധിക്ക് കാരണം. സാമ്പത്തിക ബാധ്യത പെരുകിയതോടെ വരും ദിവസങ്ങളിൽ നഗരത്തിലെ ബസ് സർവീസുകൾ തടസ്സപ്പെടുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ.

പ്രതിദിന ഡീസൽ ചെലവ് കോടികളിലേക്ക്

ആയിരക്കണക്കിന് ബസുകൾ സർവീസ് നടത്തുന്ന ബിഎംടിസിക്ക് പ്രതിദിനം ശരാശരി 2.5 ലക്ഷം ലിറ്റർ ഡീസൽ ആവശ്യമാണ്. ഈ ഭീമമായ ഇന്ധന ആവശ്യകത നിറവേറ്റുന്നതിനായി പ്രതിദിനം 2 മുതൽ 3 കോടി രൂപ വരെയാണ് എണ്ണക്കമ്പനികൾക്ക് നൽകേണ്ടിവരുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസമായി ഈ തുക നൽകാൻ കഴിയാത്തതാണ് കുടിശ്ശിക വൻതോതിൽ വർദ്ധിക്കാൻ ഇടയാക്കിയത്.

ഇന്ധന വിതരണം നിർത്തിയാൽ നഗരം സ്തംഭിക്കും

കുടിശ്ശിക തുക ഉടൻ തീർപ്പാക്കിയില്ലെങ്കിൽ ഇന്ധന വിതരണം പൂർണ്ണമായും നിർത്തിവെക്കുമെന്ന് എണ്ണ വിപണന കമ്പനികൾ ബിഎംടിസിക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിതരണം മുടങ്ങിയാൽ ആയിരക്കണക്കിന് ബസുകൾ ഇന്ധനമില്ലാതെ സർവീസ് നിർത്തിവച്ച് ഗാരേജുകളിലേക്ക് മാറ്റേണ്ടിവരും. ദിവസവും ബിഎംടിസിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ബെംഗളൂരു നിവാസികളുടെ യാത്ര ഇതോടെ പൂർണ്ണമായും തടസ്സപ്പെടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts