പൂജ അവധിയ്ക്ക് ഇനിയും ഒന്നര മാസം; ട്രെയിൻ ടിക്കറ്റുകൾ തീർന്നു, ആർടിസി പ്രത്യേക ബസുകളും പ്രഖ്യാപിക്കും

 

ബെംഗളൂരു : ഒക്ടോബറിൽ പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കാലി.

ഒക്ടോബർ 23-നാണ് പൂജ അവധി. തിങ്കളാഴ്ച ആയതിനാൽ തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ഭൂരിഭാഗംപേരും നാട്ടിലേക്കുപോകുന്നത്.

അതിനാൽ ഒക്ടോബർ 20, 21 തീയതികളിലെ എല്ലാ തീവണ്ടികളിലും ടിക്കറ്റുകൾ തീർന്നു.

തൊട്ടടുത്ത ദിവസങ്ങളിൽ ചില തീവണ്ടികളിൽ ഏതാനുംസീറ്റുകൾ ബാക്കിയുണ്ട്.

  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല

മംഗളൂരുവഴി കണ്ണൂരിലേക്കുപോകുന്ന കണ്ണൂർ എക്സ്‌പ്രസിലും (16511), രാവിലെ 6.10-ന് എറണാകുളത്തേക്കുപോകുന്ന എറണാകുളം എക്സ്‌പ്രസിലുമാണ് (12677) സീറ്റുകളുള്ളത്.

കന്യാകുമാരി എക്സ്‌പ്രസ് (16526), കൊച്ചുവേളി എക്സ്‌പ്രസ് (16315), യെശ്വന്തപുര-കണ്ണൂർ (16527) എന്നീ തീവണ്ടികളെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്.

അവധിയോടനുബന്ധിച്ച് കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ബുക്കിങ് ഒരാഴ്ചയ്ക്കകം തുടങ്ങും.

തീവണ്ടികളിൽ നേരത്തേ ടിക്കറ്റ് തീർന്നതിനാൽ ആർ.ടി.സി. ബസുകളിലെ ടിക്കറ്റുകൾ വേഗത്തിൽ വിറ്റഴിയും.

യാത്രക്കാരുടെ തിരക്കനുസരിച്ച് ആർ.ടി.സി.കൾ പ്രത്യേക ബസുകളും പ്രഖ്യാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ
[masterslider id="10"]

Related posts