ഐ ഫോണ്‍ 15 സീരീസ് ഇതാ; വിലയെന്ത്? എപ്പോള്‍വാങ്ങാം? വിശദാംശങ്ങൾ

ഐ ഫോൺ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 15 സീരീസ് ലോഞ്ച് ചെയ്തിരിക്കുകയാണ്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കുറെ നല്ല മാറ്റങ്ങളോടെയാണ് ഐ ഫോൺ 15 സീരിസിന്റെ വരവ്. കാലിഫോർണിയയിലെ ആപ്പിൾ പാർക്കിലുള്ള സ്റ്റീവ് ജോബ് സെന്ററിലാണ് ലോകം മൊത്തം ഉറ്റുനോക്കിയ 15 സീരിസിന്റെ ലോഞ്ചിങ്. യുഎസ്ബി-സി പോർട്ട് മുതൽ ഡൈനാമിക് ഐലൻഡ് വരെ, പുതിയ ഐഫോണുകളുടെ ഡിസൈൻ ഭാഗത്ത് ആപ്പിൾ പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സ്റ്റാൻഡേർഡ്, പ്രോ മോഡലുകൾക്ക് ഹാർഡ്‌വെയറിന്റെ കാര്യത്തിലും വൻ നവീകരണം ലഭിച്ചു. ഇന്ത്യയിൽ സെപ്തംബര് 22 മുതലാണ് ഐ ഫോൺ സീരീസ് ലഭ്യമാകുക.

പുതുതായി ലോഞ്ച് ചെയ്ത iPhone 15 സീരീസിന്റെ സവിശേഷതകൾ, വില, ഡിസൈൻ, മറ്റ് വിശദാംശങ്ങൾ എന്നിവ പരിശോധിക്കാം – iPhone 15, iPhone 15 Plus, iPhone 15 Pro, Pro Max എന്നിങ്ങനെയാണ് പുത്തൻ ഐ ഫോൺ ശ്രീനിയിൽ ഉള്ളത്. കൂടാതെ ആപ്പിൾ വാച്ച് 9 സീരീസും അത്യാധുനിക എ 17 പ്രൊ ചിപ്പും ആപ്പിൾ ഇവന്റിൽ അവതരിപ്പിച്ചു. ആദ്യം തന്നെ ഐ ഫോൺ Pro മാക്സിലേക്ക് വരുകയാണെങ്കിൽ സ്റ്റീവ് ജോബ് സെന്ററിലെ ഡെമോ സ്റ്റോളിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ചത് ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐ ഫോൺ പ്രൊ മാക്സ് തന്നെയാണ്

ടൈറ്റാനിയും ഷാർസി ഐ ഫോൺ 14 നെ അപേക്ഷിച്ച് ഐ ഫോൺ 15 ന് പ്രോയെ ലൈറ്റ് വെയിറ്റ് ആക്കിയിരിക്കുന്നു. മാത്രമല്ല ഓഡിയോയുടെ കരുത്ത് വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്പേസ് ക്രഫ്റ്റുകളിൽ ഉപയോഗിക്കുന്ന ടൈറ്റാനിയും അല്ലോയിയാണ് ഇതെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. എ 17 പ്രൊ ചിപ്പാൻ ഐ ഫോൺ 15 ന്റെ യഥാർത്ഥ ശക്തി. ആപ്പിൾ ഗ്രാഫിക്സ് പ്രോസസിങ് യൂണിറ്റിൽ ഇതുവരെ നടത്തിയ ഏറ്റവും വലിയ റീഡിസൈൻ ആണ് ഐ 17 ന് അതുകൊണ്ടുതന്നെ ഗ്രാഫിക്സ് പെർഫോമൻസ് വേറെ ലെവൽ തന്നെയായിരിക്കും. ഗെയിമിങ്ങിൽ ആപ്പിൾ കൂടുതൽ ശ്രദ്ധ നൽകുന്നു എന്നതിനുള്ള തെളിവ് കൂടിയാണിത്. അവിശ്വസനീയമായ ഡീറ്റെയ്‌ലിംഗ് യാതാർത്ഥമെന്ന് തോന്നിപ്പിക്കുന്ന ഗെയിം കാരക്ടറുകൾ മികച്ച സ്പീഡ് എന്നിവയൊക്കെ 6 കോർ എ 17 ഉറപ്പുനൽകുന്നത് .

ക്യാമെറയാണ് ഐ ഫോൺ 15 സീരിസിലെ മറ്റൊരു പ്രത്യേകത.

ഐഫോൺ 15-ന് ക്യാമറാ വിഭാഗത്തിൽ ഒരു വലിയ നവീകരണം തന്നെ നൽകിയിട്ടുണ്ട്. ആപ്പിൾ ഇന്നോളം ഇറക്കിയ ലെന്സുകളിൽ ഏറ്റവും മികച്ച ഒപ്റ്റിക്കൽ സൂമാണ് 15 പ്രൊ മാക്സിലേത്. സ്റ്റാൻഡേർഡും പ്ലസ് മോഡലും 48 മെഗാപിക്സൽ ആണ് പ്രൈമറി ക്യാമറ സെൻസർ വാഗ്ദാനം ചെയ്യുന്നത് അതുകൊണ്ട് തന്നെ സൂപ്പർ ഹൈ റെസൊല്യൂഷൻ ഫോട്ടോകൾ അവിശ്വസനീയമായ മികവ് പുലർത്താൻ കഴിവുള്ളതാണ്, ഇത് കഴിഞ്ഞ വർഷത്തെ മോഡലിൽ കണ്ട 12 മെഗാപിക്സൽ ഡ്യുവൽ ക്യാമറ സിസ്റ്റത്തേക്കാൾ വലിയ നവീകരണമാണ്. ഈ ഹാർഡ്‌വെയർ കഴിഞ്ഞ വർഷം ഐഫോൺ 14 പ്രോയിൽ അവതരിപ്പിച്ചതിന് സമാനമാണ്,

ഫോക്കസ് ചെയുന്ന വസ്തു എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ച മോഡ് സെറ്റ് ചെയ്യാനുള്ള കഴിവും ഈ മോഡലിനുണ്ട്. ഉപയോക്താക്കൾക്ക് 4K വീഡിയോകൾ റെക്കോർഡുചെയ്യാനും കഴിയും. പുതിയ പോർട്രെയിറ്റ് മോഡ് മെച്ചപ്പെടുത്തിയ ബൊക്കെ ഇഫക്‌റ്റുകൾ, വേഗത്തിലുള്ള ഷട്ടർ സ്പീഡുകൾ, കൂടുതൽ സൗകര്യപ്രദമായ ആക്‌സസ് എന്നിവ വാഗ്ദാനം ചെയ്യുന്നുവെന്ന് ആപ്പിൾ പറയുന്നു. ഇതിലും മികച്ച ക്രിയാത്മക നിയന്ത്രണത്തിനായി പോർട്രെയിറ്റ് മോഡിൽ ഫോക്കസ്, ഡെപ്ത് കൺട്രോൾ ഓപ്ഷനുകൾ പ്രയോജനപ്പെടുത്താനും ഒരാൾക്ക് കഴിയും.

ഇനി ആക്‌ഷൻ ബട്ടൺ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഐഫോൺ 15-ന് സീരിസിലെ ഏറ്റവും യൂസർ ഫ്രണ്ട്‌ലി ആകാൻ പോകുന്ന സംവിധാനമാണ് ആക്ഷൻ ബട്ടൺ ഫോൺ സൈലന്റ് മോഡിൽ ആക്കാനും പഴയ നിലയിലാക്കാനുമാണ് സാദാരണ ആക്‌ഷൻ ബട്ടൺ ഉപയോഗിക്കാറുള്ളത്. എന്നാൽ ഐഫോൺ 15 സീരിസിൽ അവതരിപ്പിച്ച ആക്ഷൻ ബട്ടൺ 9 വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഫോൺ സൈലന്റ് ആകാനും കാമറ ലോഞ്ച് ചെയ്യാനും ഫോക്കസ് ചെയ്യാനും വോയിസ് മെമോ റെക്കോർഡ് ചെയ്യാനും ട്രാൻസ്ലേറ്റ് മാഗ്നിഫയിങ് ഷോർട്ക്കട്ട് ആക്സിസിബിലിറ്റി എന്നിവയ്ക്കും ആക്ഷൻ ബട്ടൺ ലോങ്ങ് പ്രസ് ചെയ്താൽ മതിയാകും.

അനേകം പുതിയ ഫീച്ചറുകൾ ഉള്പെടുത്തിയപ്പോൾ ബാറ്ററി ലൈഫ് വര്ധിപ്പിക്കുന്നതിലും ആപ്പിൾ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഒറ്റ ചാർജിൽ

29 മണിക്കൂർ വിഡിയോ പ്ലേയ്‌ ബാക്കിനുള്ള പവർ ഐഫോൺ 15-ന് പ്രൊ മാക്സില് ഉണ്ടാകുമെന്നാണ് ആപ്പിൾ അവകാശപ്പെടുന്നത്. 23 മണിക്കൂർ വിഡിയോ പ്ലേയ്‌ ബാക്കാണ് 15പ്രൊ നൽകുന്ന ബാറ്ററി ലൈഫ് മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി യു എസ് ബി സി പോർട്ടും ഐഫോൺ 15-ന് സീരീസിലുണ്ട്.

ഐഫോൺ 15-15- പ്ലസ് മോഡുകൾ നോക്കുകയാണെങ്കിൽ പ്രൊ സീരീസിനെ അപേക്ഷിച്ചു വില കുറവാണ് ഐഫോൺ 15- 15 പ്ലസ് ഫോണുകൾക്ക്. വൈവിധ്യമാർന്ന നിറങ്ങളും ഗ്ലാസ് ബോഡിയും 48 മെഗാ പിക്സിൽ ക്യാമെറയുമെല്ലാം ഇ എൻട്രി പോയിന്റ് ഫോണുകളെ ആകര്ഷകമാകുന്നത്. എ 16 ബയോ ചിപ്പുകളാണ് ഐഫോൺ 15-15- പ്ലസ് മോഡുകളിൽ ഉപയോഗിച്ചിരിക്കുന്നത്.

ഐഫോൺ പുതിയ സീരിസിന്റെ അവതരിപ്പിച്ചു എന്നറിഞ്ഞാൽ ഏറ്റവും കൂടുതൽ ചോദ്യം വരുന്നത് അതിന്റെ വിലയെ കുറിച്ചാണ്. ഐഫോൺ

15 പ്രൊ മാക്സ് 17 സെന്റിമീറ്റർ ഡിസ്പ്ലേ ഫോണിന് 159900 രൂപ മുതൽ 199900 രൂപ വരെയാണ് വില. ഒരു ടി ബി സ്റ്റോറേജ് ഉള്ള ഫോൺ ആണ് ഏറ്റവും വിലയേറിയത്. 15 പ്രൊ മാക്സ് 15 .5 ഡിസ്പ്ലേ ഉള്ള ഫോണിന് 134900 മുതൽ 184000 രൂപ വരെയാണ് വില.

ഐഫോൺ 15 പ്ലസ്സിന് 89900 രൂപ മുതൽ ഒരു ലക്ഷത്തി 119900 ആയിരത്തി തൊള്ളായിരം രൂപ വരെയുമാണ്. ഐഫോൺ 15 ന്റെ വില എന്ന പറയുമ്പോൾ 79900 രൂപ മുതൽ 109900 രൂപ വരെയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us