പൂജ അവധി; ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും

ബെംഗളുരു: പൂജ അവധിക്ക്‌ മുന്നോടിയായി ആർടിസി ബസുകളുടെ ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇന്ന് ആരംഭിക്കും. ഒക്ടോബർ 18 ന്റെ ബുക്കിങ് ആണ് ഇന്ന് ആരംഭിക്കുന്നത്. ഒക്ടോബർ 20 ൽ ആണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. അന്നത്തെ ബുക്കിങ് ഉടൻ തുടങ്ങുമെന്നും ആർടിസി അറിയിച്ചു. കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്നിരുന്നു. സ്വകാര്യ ബസുകളിലെ ബുക്കിങ് കഴിഞ്ഞ മാസം തന്നെ തുടങ്ങിയിരുന്നു. എന്നാൽ മിതമായ നിരക്കിൽ നാട്ടിൽ പോയി വരാൻ കൂടുതൽ ആളുകൾക്കും കേരള, കർണാടക ആർടിസി കളെ തന്നെ ആശ്രയിക്കേണ്ടി വരും.

Read More

സാങ്കേതിക തകരാർ പരിഹരിച്ചതായി റെയിൽവേ 

ഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങ് സംവിധാനം തകരാർ പരിഹരിച്ചതായി റെയിൽവേ. ഉപയോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തുന്നതായും റെയിൽവേ അറിയിച്ചു. ഐ.ആർ.സി.ടി.സി വെബ്സൈറ്റും മൊബൈൽ ആപ്പുമാണ് മണിക്കൂറുകളോളം പ്രവർത്തനരഹിതമായത്. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് ബുക്കിങ്ങിൽ തടസം നേരിട്ടത്. ഔദ്യോഗിക ബുക്കിങ്ങ് സംവിധാനങ്ങൾ തകരാറിലായെങ്കിലും സ്വകാര്യ ആപ്പുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകുമായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതിനിടെ, ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതികൾ ഉയർന്നു.

Read More

റെയിൽവേ ഓൺലൈൻ ബുക്കിങ് തടസപ്പെട്ടു

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് റെയിൽവേ ഓൺലൈൻ ബുക്കിങ് തടസപ്പെട്ടു. വെബ് സൈറ്റ്, ആപ്പ് എന്നിവ വഴിയുള്ള ടിക്കറ്റ് ബുക്കിങ് ആണ് തടസപ്പെട്ടത്. അതേസമയം, ആമസോൺ, മേക്ക്‌മൈട്രിപ്പ് തുടങ്ങിയ ബി2സി പ്ലെയറുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഐ.ആർ.സി.ടി.സി ട്വീറ്റ് ചെയ്തു. സാങ്കേതിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ചാലുടൻ അറിയിക്കുമെന്നും ഐ.ആർ.സി.ടി.സി വ്യക്തമാക്കി.

Read More

കേരള ആർ.ടി.സി ദീപാവലി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: കേരള ആർ ടി സിയുടെ ദീപാവലി സ്പെഷ്യൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 20 മുതൽ 23 വരെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും 23 മുതൽ 27 വരെ ബെംഗളൂരുവിലേക്കുമാണ് അധിക സർവീസുകൾ. ഏറ്റവും കൂടുതൽ തിരക്കുള്ള 21,22 തിയ്യതികളിലേക്കുള്ള 10 സ്പെഷ്യൽ സെർവിസികളിലേക്കുള്ള ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചത്. കർണാടക ആർ ടി സി 21,22 തിയ്യതികളിൽ 18 സ്പെഷ്യൽ സർവീസുകളിലേക്കുള്ള ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. തിരക്ക് കൂടിയതോടെ ടിക്കറ്റ് നിരക്കും കൂടിയിട്ടുണ്ട്.

Read More

ആകാശയുടെ എയർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, കൊച്ചി – ബെംഗളൂരു സര്‍വീസ് ഓഗസ്റ്റ് 13 മുതൽ 

ബെംഗളൂരു: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓഗസ്റ്റ് 7 നാണ് സർവീസ് തുടങ്ങുന്നത്. കേരളത്തിൽ കൊച്ചിയിൽ നിന്ന് പ്രതിദിന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതലാണ് കൊച്ചി – ബെംഗളൂരു സർവീസ് തുടങ്ങുക. ഓഗസ്റ്റ് 7 ന് രാവിലെ 10.05 ന് മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കാണ് ആകാശയുടെ ഉദ്ഘാടന സർവീസ്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇതേ റൂട്ടിൽ മറ്റൊരു പ്രതിദിന സർവീസ് കൂടി ആകാശ ഉദ്ഘാടന ദിനം മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതൽ കൊച്ചി-ബെംഗളൂരു,…

Read More

ഓണം ബുക്കിങ് അടുത്ത മാസം ആദ്യം മുതൽ

ബെംഗളൂരു: ഓണം യാത്രയ്ക്കുള്ള കേരള, കർണാടക ആർടിസി ബസ് ബുക്കിങ് ഓഗസ്റ്റ് ആദ്യം തുടങ്ങും. കേരള ആർടിസി സ്ലീപ്പർ സർവീസുകൾ കൂടി ആരംഭിച്ചതോടെ ഓണക്കാലത്ത് മികച്ച വരുമാനം ഉണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് അധികൃതർ. ആവശ്യത്തിന് എസി ബസുകൾ ഇല്ലാതിരുന്നത് മുൻകാലങ്ങളിൽ ഒരു വിഭാഗം ആളുകളെ കേരള ആർടിസി യാത്രയിൽ നിന്നും മാറ്റി നിർത്തിയിരുന്നു. ഇതിൽ മാറ്റം വന്നതോടെ വരുമാനത്തിലും വർദ്ധനവ് പ്രതീക്ഷിക്കുകയാണ് അധികൃതർ. തെക്കൻ കേരളത്തിലേക്കുള്ള സ്പെഷ്യൽ ബസുകൾ സേലം, കോയമ്പത്തൂർ വഴി അനുവദിക്കണമെന്നാണ് യാത്രക്കാരുടെ പുതിയ ആവശ്യം.

Read More
Click Here to Follow Us