അശ്ലീല വീഡിയോ കേസിൽ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യം വിട്ട് പ്രജ്വല്‍ രേവണ്ണ

prajwal

ബെംഗളൂരു: അശ്ലീല വിഡിയോ കേസില്‍ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ദേവഗൗഡയുടെ പേരമകനും ജെ.ഡി.എസ് എം.പിയുമായ പ്രജ്വല്‍ രേവണ്ണ രാജ്യം വിട്ടതായി സൂചന.

ബെംഗളൂരുവിൽ നിന്നും രേവണ്ണ ഫ്രാങ്ക്ഫർട്ടിലേക്ക് പോയെന്നാണ് റിപ്പോർട്ടുകള്‍.

അശ്ലീല വിഡിയോ കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

സംഭവം വിവാദമായതോടെ ജെ.ഡി.എസ് അടിയന്തര പാർട്ടിയോഗം വിളിച്ചിട്ടുണ്ട്.

  മൂന്ന് ദിവസത്തെ ചർച്ച; മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റങ്ങൾ:അറിയാൻ വായിക്കാം

ഹാസൻ ജില്ലയിലാണ് പ്രജ്വല്‍ രേവണ്ണയുടെ വിഡിയോ പ്രചരിച്ചത്.

വിഡിയോയില്‍ ഒരു പെണ്‍കുട്ടിയുമുണ്ട്.

വിഡിയോയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രം നടന്നുവെന്ന് ചൂണ്ടിക്കാട്ടി വനിത കമീഷൻ സർക്കാറിനോട് അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നു.

ഇതുകൂടാാതെ ജെ.ഡി.എസിന്റേയും ബി.ജെ.പിയുടേയും സംയുക്ത തെരഞ്ഞെടുപ്പ് ഏജന്റായ പൂർണചന്ദ്ര തേജസ്വിയും ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു.

നവീൻ ഗൗഡയെന്നയാള്‍ പ്രജ്വല്‍ രേവണ്ണയുടെ വിഡിയോ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പരാതി.

പെൻഡ്രൈവ്, സി.ഡി, വാട്സാപ്പ് എന്നിവയിലൂടെയെല്ലം ഹാസൻ മണ്ഡലത്തില്‍ നവീൻ ഗൗഡ വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് ഇതുസംബന്ധിച്ച്‌ രജിസ്റ്റർ ചെയ്ത കേസില്‍ പറയുന്നത്.

  ബെംഗളൂരുവിലെ ഈ പ്രധാന ഫ്ലൈഓവറുകൾ ഇന്ന് രാത്രി മുതൽ അടച്ചിടും; ഗതാഗത നിയന്ത്രണം ഇങ്ങനെ

നേരത്തെ ഹാസൻ മണ്ഡലത്തില്‍ പ്രചരിക്കുന്ന വിഡിയോയില്‍ ഒരു പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി കാണുന്നുണ്ട്.

ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്താൻ വനിത കമീഷൻ നിർദേശം നല്‍കി.

ഈ നിർദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയാണെന്നാണ് സിദ്ധരാമയ്യ എക്സിലൂടെ അറിയിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts