ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് ഐപിഎൽ ഫൈനൽ മാറ്റിയതിന്റെ കാരണം വ്യക്തമാക്കി ആഭ്യന്തരമന്ത്രി ജി. പരമേശ്വര

ബെംഗളൂരു: ഐപിഎൽ യോഗ്യതാ മത്സരങ്ങളും ഫൈനലും ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്ന് മാറ്റിയത് പൂർണ്ണമായും വാണിജ്യപരമായ കാരണങ്ങളാലാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ഡോ. ജി. പരമേശ്വര വെളിപ്പെടുത്തി.

നഗരത്തിൽ സുരക്ഷാ വീഴ്ചകളോ ഭരണപരമായ പിഴവുകളോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാഴാഴ്ച ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ പരിമിതമായ സീറ്റിംഗ് ശേഷിയാണ് പ്രധാന വെല്ലുവിളിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സ്റ്റേഡിയത്തിൽ ആകെ 32,000 സീറ്റുകളാണുള്ളത്. ഇതിൽ 7,000 മുതൽ 8,000 വരെ സീറ്റുകൾ വിഐപികൾക്കും സ്‌പോൺസർമാർക്കും ആർ‌സി‌ബി ടീമിനുമായി മാറ്റിവെക്കേണ്ടി വരുന്നു. ഇത്രയധികം പാസുകൾ നൽകിക്കഴിഞ്ഞാൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് നൽകാൻ ഏകദേശം 25,000 സീറ്റുകൾ മാത്രമേ അവശേഷിക്കൂ.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

ഒരു ലക്ഷത്തിലധികം പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള അഹമ്മദാബാദിലെ സ്റ്റേഡിയം വാണിജ്യപരമായി കൂടുതൽ ലാഭകരമാകുമെന്ന വിലയിരുത്തലിലാണ് ബിസിസിഐ ഇത്തരം ഒരു തീരുമാനമെടുത്തത്. ടിക്കറ്റ് വരുമാനത്തിൽ വലിയ വർദ്ധനവ് ലക്ഷ്യമിട്ടുള്ള നീക്കമായിരുന്നു ഇതെന്നും അദ്ദേഹം വിശദീകരിച്ചു.

എംഎൽഎമാർക്ക് നൽകിയ ടിക്കറ്റുകൾ ദുരുപയോഗം ചെയ്തതുകൊണ്ടാണ് മത്സരങ്ങൾ മാറ്റിയതെന്ന പ്രചരണങ്ങളെ മന്ത്രി തള്ളി. ഇത്തരം ചെറിയ കാര്യങ്ങൾ ഐപിഎൽ ഫൈനൽ പോലുള്ള വലിയ തീരുമാനങ്ങളെ ബാധിക്കില്ലെന്നും എംഎൽഎമാർക്ക് നൽകുന്ന പാസുകളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സത്യമില്ലെന്നും പരമേശ്വര കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ഒടുവിൽ വഴങ്ങിയോ? ബെംഗളൂരുവിൽ നടക്കാനിരുന്ന പണിമുടക്ക് മാറ്റിവെച്ചു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി കാത്തിരിപ്പില്ല; ബിഎംടിസിയിൽ വരുന്നു അപ്രതീക്ഷിത മാറ്റങ്ങൾ, വഴിയൊരുങ്ങി ഇ-വിപ്ലവത്തിന്! പുതിയ റൂട്ടുകൾ ഇവ
[masterslider id="10"]

Related posts