ആകാശയുടെ എയർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു, കൊച്ചി – ബെംഗളൂരു സര്‍വീസ് ഓഗസ്റ്റ് 13 മുതൽ 

ബെംഗളൂരു: രാജ്യത്തെ ഏറ്റവും പുതിയ വിമാന കമ്പനിയായ ആകാശ എയർ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ഓഗസ്റ്റ് 7 നാണ് സർവീസ് തുടങ്ങുന്നത്. കേരളത്തിൽ കൊച്ചിയിൽ നിന്ന് പ്രതിദിന സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 13 മുതലാണ് കൊച്ചി – ബെംഗളൂരു സർവീസ് തുടങ്ങുക.

ഓഗസ്റ്റ് 7 ന് രാവിലെ 10.05 ന് മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കാണ് ആകാശയുടെ ഉദ്ഘാടന സർവീസ്. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇതേ റൂട്ടിൽ മറ്റൊരു പ്രതിദിന സർവീസ് കൂടി ആകാശ ഉദ്ഘാടന ദിനം മുതൽ പ്രഖ്യാപിച്ചിട്ടുണ്ട്.

  കേന്ദ്രവുമായി ഏറ്റുമുട്ടലിനില്ല, സഹകരണ ഫെഡറലിസം പ്രധാനം: ബെംഗളൂരുവിന്റെ വികസനത്തിന് കേന്ദ്രസഹായം തേടി ഡി.കെ. ശിവകുമാർ

ഓഗസ്റ്റ് 13 മുതൽ കൊച്ചി-ബെംഗളൂരു, ബെംഗളൂരു-കൊച്ചി റൂട്ടുകളിൽ പ്രതിദിനം 2 സർവീസുകൾ തുടങ്ങും. ആഴ്ചയിൽ 28 സർവീസുകൾ വീതമാണ് തുടക്കത്തിൽ ഉണ്ടാവുക.

കൊച്ചി – ബെംഗളൂരു റൂട്ടിൽ 3282 രൂപയിലാണ് ടിക്കറ്റ് നിരക്ക് ആരംഭിച്ചത്. 3500 രൂപയോളമാണ് നിലവിൽ ഈ റൂട്ടിലെ ഏറ്റവും കുറഞ്ഞ നിരക്ക്. മുംബൈ – അഹമ്മദാബാദ് റൂട്ടിൽ 3948 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. 4300 രൂപയ്ക്ക് അടുത്താണ് നിലവിൽ ഈ റൂട്ടിലെ കുറഞ്ഞ നിരക്ക്.

ബെംഗളൂരുവിൽ നിന്ന് രാവിലെ 7.15ന് പുറപ്പെട്ട് 8.30ന് കൊച്ചിയിൽ എത്തുന്ന തരത്തിലും 9.05നു പുറപ്പെട്ടു 10.25ന് ബെംഗളൂരുവിൽ തിരിച്ചെത്തുന്നു. രാവിലെ 11ന് വീണ്ടും ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കു പറക്കുന്ന വിമാനം 12.30ന് കൊച്ചിയിലെത്തി. 1.10ന് തിരികെ പറന്ന് 2.15ന് ബെംഗളൂരുവിൽ എത്തും.

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ബോയിംഗ് 737 മാക്സ് വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുന്നത്. 72 വിമാനങ്ങൾ ആകാശക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ആദ്യ വിമാനം 21ന് ഇന്ത്യയിൽ എത്തിയിരുന്നു. ജൂലൈ അവസാന വാരത്തോടെ ഒരു വിമാനം കൂടി എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
[masterslider id="10"]

Related posts