ദേവനഹള്ളിയിൽ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ ബെംഗളൂരുവിൽ കർഷകരുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം

ബെംഗളൂരു: ദേവനഹള്ളിയിൽ കർഷകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും (എഐഎസ്എ) ഫ്രൈഡേസ് ഫോർ ഫ്യൂച്ചറും (എഫ്എഫ്എഫ്) സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചു.

ജൂൺ 22 ന് ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ വെച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്, ദേവനഹള്ളിയിൽ നിന്നുള്ള നാല് കർഷകർ ഉൾപ്പെടെ 20 ഓളം പേർ പാർക്കിൽ ഒത്തുകൂടി.

1,777 ഏക്കർ ഫലഭൂയിഷ്ഠമായ കൃഷിഭൂമി ഏറ്റെടുക്കാനുള്ള കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെന്റ് ബോർഡിന്റെ (കെഐഎഡിബി) പദ്ധതിയിൽ പ്രതിഷേധിച്ച് ദേവനഹള്ളിയിലെ കർഷകർ 120 ദിവസത്തിലേറെയായി അനിശ്ചിതകാല സമരത്തിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us