മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ, അര്‍ജുന്‍ മലയാളികളുടെ മനസില്‍ ജീവിക്കും’: മഞ്ജു വാര്യര്‍

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി.

മരിച്ചുവെന്ന് വേദനിക്കാനെങ്കിലും അര്‍ജുനെ തിരികെക്കിട്ടിയല്ലോയെന്നാണ് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞത്. ഒരു പിടി ചാരമാകാനെങ്കിലും ഒരോര്‍മ. പ്രിയപ്പെട്ട അര്‍ജുന്‍, ഇനി നിങ്ങള്‍ മലയാളികളുടെ മനസ്സില്‍ ജീവിക്കുമെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

അതേസമയം ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അര്‍ജുന്റേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അര്‍ജുനെ കാണാതായത്.

മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചില്‍ തുടര്‍ന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്.

  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി

നാവികസേനയും ഈശ്വര്‍ മല്‍പേയുള്‍പ്പെടെയുള്ളവര്‍ തെരച്ചിലില്‍ പങ്കാളികളായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts