കേരള ആർ.ടി.സി ദീപാവലി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: കേരള ആർ ടി സിയുടെ ദീപാവലി സ്പെഷ്യൽ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 20 മുതൽ 23 വരെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും 23 മുതൽ 27 വരെ ബെംഗളൂരുവിലേക്കുമാണ് അധിക സർവീസുകൾ. ഏറ്റവും കൂടുതൽ തിരക്കുള്ള 21,22 തിയ്യതികളിലേക്കുള്ള 10 സ്പെഷ്യൽ സെർവിസികളിലേക്കുള്ള ബുക്കിങ് ആണ് ഇപ്പോൾ ആരംഭിച്ചത്. കർണാടക ആർ ടി സി 21,22 തിയ്യതികളിൽ 18 സ്പെഷ്യൽ സർവീസുകളിലേക്കുള്ള ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. തിരക്ക് കൂടിയതോടെ ടിക്കറ്റ് നിരക്കും കൂടിയിട്ടുണ്ട്.

Read More

കർണാടക ആർടിസി  ദീപാവലി ബുക്കിങ് ആരംഭിച്ചു

ബെംഗളൂരു: കർണാടക ആർടിസി ദീപാവലി സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ചു. തിരക്ക് കൂടുതൽ ഉള്ള ഒക്ടോബർ 21 ന് രാത്രി കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ വർദ്ധിപ്പിക്കാൻ ഓരോ അധിക സെർവീസുകൾ ഇപ്പോൾ അനുവദിച്ചിരിക്കുന്നത് . ഈ സെർവീസുകളിലെ ബുക്കിംഗ് തീർന്ന ശേഷം കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കേരത്തിൽ നിന്ന് തിരിച്ച് ബെംഗളൂരുവിലേക്ക് ഏറ്റവും  തിരക്ക് കൂടുതൽ 24, 25 തിയ്യതികളിൽ ആണ്.

Read More
Click Here to Follow Us