ബെംഗലൂരു : ജയലളിത സര്‍ക്കാര്‍ തമിഴ് നാട്ടില്‍ തുടക്കമിട്ട ‘അമ്മാ കാന്റീന്‍ ‘ മോഡല്‍ ഉദ്യാന നഗരിയില്‍ സിദ്ധ രാമയ്യ ആരംഭിച്ചപ്പോള്‍ ആദ്യമൊക്കെ അല്‍പ്പം ‘നെറ്റി ചുളിച്ചവര്‍ ‘ഏറെയാണ് … എന്നാല്‍ 24 മൊബൈല്‍ വാഹനങ്ങള്‍ക്ക് പുറമേ സിറ്റിയില്‍ തുടക്കമിട്ട 192 ഇന്ദിര കാന്റീനുകള്‍ ഒരു വര്‍ഷത്തിലേക്ക് നീങ്ങുമ്പോള്‍ കണ്ണും പൂട്ടി പറയാം ഇത് സാധാരണക്കാരന്റെ’ ഊട്ടുപുര ‘തന്നെയെന്നു..! സിറ്റി മാര്‍ക്കറ്റിന്റ്റെ ഹൃദയഭാഗത്തേയ്ക്ക് ചുവടു വെയ്ക്കുമ്പോള്‍ കാണുന്ന തിരക്കേറിയ ഭക്ഷണ ശാല തന്നെയാണ് ഇന്നുവരെയുള്ളതില്‍ ഏറ്റവും ജനത്തിരക്കെറിയ ഇന്ദിര കാന്റീന്‍ …ഓരോ സമയത്തെയും ഭക്ഷണത്തിന് കൃത്യമായ പരിധി ഉണ്ട് .. പ്രഭാത ഭക്ഷണം ഒരേ സമയം 1400 ആളുകള്‍ക്ക് വിളമ്പാന്‍ പാകത്തിനാണു ഒരുക്കിയിരിക്കുന്നത്..! രണ്ടു മണിക്കൂര്‍ സമയ പരിധി നിശ്ചയിക്കുമ്പോള്‍ അതിനുള്ളില്‍ തന്നെ ഏകദേശം കാലിയാകും …
ഓരോ ദിവസത്തെയും മെനു അനുസരിച്ച് തന്നെയാണ് മൂന്നു നേരവും ഭക്ഷണമൊരുക്കുന്നത് …..എങ്കിലും ‘പൂ പോലുള്ള ‘ഇഡ്ഡിലി ദിവസവും മറ്റൊരു വിഭവത്തിനൊപ്പം ഉണ്ടാക്കും ..മാര്‍ക്കറ്റും ബസ് സ്റ്റെഷനും ഒരുമിച്ചു ചേരുന്നത് കൊണ്ട് തന്നയാണ് ജനത്തിരക്കിന്റെ പ്രധാന കാരണവും ….
ബെംഗലൂരുവിനു പുറമേ 172 താലൂക്കുകളില്‍ കൂടി കാന്റീന്‍ പ്രവര്‍ത്തനം നടത്തുന്നുവെങ്കിലും മാര്‍ക്കറ്റ് കാന്റീനിലെ തിരക്കിനു സമാനമായി മറ്റെവിടെയും കാണാന്‍ കഴിയില്ല …വാങ്കി ബാത്ത് ,പുളിയോഗരേ , എന്ന റൈസ് മെനുവിനോപ്പം കാരാ ബാത്ത് .കേസരി ബാത്ത് എന്നിവയ്ക്കാണ് കൂടുതല്‍ ‘മൂവ്മെന്റ് ‘ …! ഭൂരിഭാഗം ആളുകളും അഞ്ചു രൂപയുടെ രണ്ടു കൂപ്പണുകള്‍ തന്നെ സ്വന്തമാക്കും ..ഉച്ചയോടെ വൈറ്റ് റൈസ് ,സാമ്പാര്‍ . തൈര് എന്നിവയടങ്ങുന്ന ഭക്ഷണം ഒരുങ്ങുകയായി ….ലഞ്ചിനും ഡിന്നറിനും 10 രൂപയാണ് കൂപ്പണ്‍ വില …ഭൂരിഭാഗം ആളുകളും ഭക്ഷണത്തിന്റെ ഗുണ മേന്മയെ ചൊല്ലി യാതൊരു പരാതിയും ഇല്ലെന്നു തന്നെയാണ് നടത്തിപ്പിന്റെ മികവായി ചൂണ്ടികാണിക്കാന്‍ കഴിയുന്നത് …..
2017 അഗസ്റ്റ് 15 നു കോണ്ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജയനഗറില്‍ ഉദ്ഘാടനം ചെയ്ത് തുടക്കം കുറിച്ചതാണ് ‘ഇന്ദിര കാന്റീനുകള്‍ ‘ ..പ്രതിപക്ഷം ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ടുള്ള ‘ഗിമ്മികുകള്‍ ‘ മാത്രമാണിതെന്നു വിമര്‍ശിക്കുമ്പോഴും ഒരു ദിവസം പതിനായിരത്തിലേറെ ആളുകള്‍ ചുരുങ്ങിയ പണമുപയോഗിച്ചു വിശപ്പടക്കുന്ന ഈ സംരംഭത്തെ അത്ര വിലകുറച്ച് കാണാന്‍ കഴിയുമോ ..?