തിരുവനന്തപുരം- ബെംഗളൂരു ഗജരാജ എ സി സ്ലീപ്പർ വോൾവോ കോച്ച് സർവീസ് ആരംഭിച്ചു

തിരുവനന്തപുരം:കെ എസ് ആർ ടി സി – സ്വിഫ്റ്റിൻറെ എസി സ്ലീപ്പർ വോൾവോ ഗജരാജ സർവ്വീസ് ആരംഭിച്ചു. 40 പേർക്ക് കിടന്ന് യാത്ര ചെയ്യുവാൻ സാധിക്കുന്ന തരത്തിലാണ് ബസ് ഡിസൈൻ ചെയ്തിട്ടുള്ളത്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് 5:33 പിഎമ്മിന് പുറപ്പെട്ട് കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ബെംഗളൂരുവിൽ രാവിലെ 7.25 ന് എത്തിച്ചേരുന്നു. തിരിച്ച് അന്നേ ദിവസം വൈകുന്നേരം 05:00 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.00 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവ്വീസ് ക്രമീകരിച്ചിട്ടുള്ളത്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

സമയക്രമം: തിരുവനന്തപുരം – ബെംഗളൂരു

കൊല്ലം – 06:45 PM

എറണാകുളം – 09:45 PM

തൃശ്ശൂർ – 10:50 PM

പാലക്കാട് – 12:00 AM

കോയമ്പത്തൂർ – 12:55 AM

സേലം – 04:00 AM

ബെംഗളൂരു– 07:25 AM

സമയക്രമം: ബെംഗളൂരു– തിരുവനന്തപുരം

ബെംഗളൂരു – 05:00 PM

സേലം – 20:40 PM

കോയമ്പത്തൂർ – 11:30 PM

തൃശ്ശൂർ – 01:50 AM

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

എറണാകുളം – 03:10 AM

തിരുവനന്തപുരം – 07:00 AM

കെ എസ് ആർ ടി സി സ്വിഫ്റ്റ് സർവീസുകളുടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. http://www.online.keralartc.com എന്ന വെബ് സൈറ്റിലും “എന്റെ കെഎസ്ആർടിസി” എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts