വാട്സാപ്പ് പുനഃസ്ഥാപിച്ചു

ലോകം മുഴുവൻ നിശ്ചലമായ വാട്‌സാപ്പ് വീണ്ടും പുനഃസ്ഥാപിച്ചു .ഉച്ചയക്ക് 12.30 മുതൽ ആണ് വാട്ട്‌സാപ്പ് പ്രവർത്തന രഹിതമായത്. മെസേജുകൾ സ്വീകരിക്കാനോ അയക്കാനോ പറ്റാത്ത വിധത്തിലാണ് വാട്സാപ്പ് പണിമുടക്കിയത് . ഫേസ്‌ബുക്കിന്റെ സഹോദരസ്ഥാപനമായ വാട്‌സാപ്പ് പ്രവർത്തിക്കാത്തതിനാൽ പ്രതിഷേധം ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് ജനങ്ങൾ അറിയിച്ചത് . സെർവർ തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്നാണ് അറിയുന്നത്. എന്താണ് വാട്സ്ആപ്പ് പ്രവർത്തന രഹിതമാവാൻ കാരണം എന്ന് ഇത് വരെ വ്യക്തമാക്കിയിട്ടില്ല.

Read More

ഇന്ത്യയിലടക്കം വാട്ട്സ്ആപ്പ് പ്രവര്‍ത്തനരഹിതം; സന്ദേശങ്ങള്‍ അയക്കാനാകുന്നില്ല,

ദില്ലി: മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്സ്ആപ്പ് തകരാറില്‍. വാട്ട്സ്ആപ്പ് സേവനങ്ങള്‍ 30 മിനുട്ടില്‍ ഏറെയായി തടസ്സപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം 12.11 മുതല്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇപ്പോഴും പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.   WhatsApp services have been down for the last 30 minutes. pic.twitter.com/9WL4mMFTRO — ANI (@ANI) October 25, 2022

Read More

സ്ത്രീകൾക്ക് വളരെ ആവശ്യമായ ടൂളുമായി വാട്സാപ്പ് വരുന്നു; വിശദംശങ്ങൾ അറിയാൻ വായിക്കുക 

ബെംഗളൂരു: പീരിയഡ്സ് ഡേറ്റിനെ കുറിച്ച് ഇനി ടെൻഷൻ വേണ്ട. ഒരു മെസേജിങ് ആപ്പ് എന്നതിലുപരി ദിവസേന മനുഷ്യന് ആവശ്യമായ സംവിധാനങ്ങളെല്ലാം ഒരുക്കുന്ന വാട്സാപ്പ് ഇപ്പോൾ സ്ത്രീകൾക്ക് സഹായകമാകുന്ന പ്രവർത്തനങ്ങളുമായിട്ടാണ് രം​ഗത്തെത്തിയിരിക്കുന്നത്. സ്ത്രീ ഉപയോക്താക്കൾക്ക് അവരുടെ ആർത്തവചക്രം വാട്സാപ്പിൽ ട്രാക്ക് ചെയ്യാൻ കഴിയുന്ന അപ്ഡേഷനുമായിട്ടാണ് ഒടുവിൽ വാട്സാപ്പിൽ എത്തിയിരിക്കുന്നത്. ആർത്തവം ട്രാക്ക് ചെയ്യുക, ഗർഭം ധരിക്കുക, ഗർഭം ധരിക്കുന്നത് ഒഴിവാക്കൽ എന്നി മൂന്ന് ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യുന്നതിനാണ് പിരീഡ് ട്രാക്കിങ് ടൂൾ ഉപയോഗിക്കുന്നത്. അതിനായി പീരിയഡിനെക്കുറിച്ചും അവസാന പീരിയഡിന്റെ വിശദാംശങ്ങൾ എന്നിവയടങ്ങുന്ന ആർത്തവത്തിന്റെ പൂർണ രൂപത്തെ…

Read More

കേരള ടൂറിസത്തെക്കുറിച്ചറിയാൻ ഇനി വാട്സ്ആപ്പ് നോക്കൂ

തിരുവനന്തപുരം : കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇനി വാട്ട്​സ്​ആപ്പിലൂടെയും ലഭ്യമാകും.സംസ്ഥാന ടൂറിസം വകുപ്പ്​ നടപ്പാക്കുന്ന ഏറ്റവും പുതിയ സംവിധാനമാണ് ചാറ്റ് ബോട്ട് സേവനം. കേരളത്തിലെ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇനി മുതല്‍ ചാറ്റ് ബോട്ടിലൂടെ വാട്‌സ്‌ആപ്പില്‍ ലഭ്യമാകും. ‘മായ’ എന്നാണ് ചാറ്റ്‌ബോട്ടിന് പേര് നൽകിയിരിക്കുന്നത്. കേരള ടൂറിസത്തിന്റെ ‘മായ’ വാട്‌സ്‌ആപ് നമ്പറായ ‘7510512345’ എന്ന നമ്പറിലേക്ക് ടെക്സ്റ്റ് മെസ്സേജ് ആയോ വോയിസ് മെസ്സേജ് ആയോ വിവരങ്ങള്‍ ചോദിച്ച റിയാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ നേരിട്ട് സംസാരിക്കാനുള്ള അവസരവു ഇതിന്റെ…

Read More

നീണ്ട 8 മണിക്കൂർ; ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സാപ് തുടങ്ങിയ ആപ്പുകൾ നിശ്ചലം ആയതെങ്ങനെ? വിശദമായി വായിക്കാം.

ബെംഗളൂരു: മണിക്കൂറുകൾ നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമലോകം സജീവമായി പണിമുടക്കിയ സമൂഹമാധ്യമങ്ങളായ ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വീണ്ടും പ്രവർത്തനസജ്ജമായെന്ന് ഫേസ്ബുക്കിന്റെ ഔദ്യോഗിക അറിയിപ്പ് ഇന്ന് പുലർച്ചെ എത്തി. ഏഴു മണിക്കൂറിലേറെ നീണ്ട തകരാറാണു പരിഹരിച്ചത്. ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഫെയ്സ്ബുക് ക്ഷമ ചോദിച്ചു. ഫെയ്സ്ബുക്കിനു പുറമെ ഗൂഗിളും ആമസോണുമടക്കമുള്ള സേവനങ്ങളെയും പ്രശ്നം ബാധിച്ചെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ ഫെയ്സ്ബുക് സേവനങ്ങൾ ഇന്നലെ രാത്രി ഒൻപതോടെയാണു നിലച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് പരാതി ഉയരവെ, പ്രശ്നം ഉടനടി പരിഹരിക്കാൻ ശ്രമിക്കുകയാണെന്നു ഫെയ്സ്ബുക് ഔദ്യോഗികമായി ട്വിറ്ററിലൂടെ…

Read More

പല ഫോണുകളിലും ഇനി മുതൽ വാട്ട്സ്ആപ്പ് സേവനങ്ങൾ ലഭിക്കില്ല. ഫോണുകളുടെ പട്ടിക ഇവിടെ വായിക്കാം

താഴെ കൊടുത്തിരിക്കുന്ന പട്ടികയിലുള്ള മൊബൈൽ ഫോണുകളിൽ ഇനി മൂതൽ വാട്ട്സ്ആപ്പ് സേവനം ലഭ്യമല്ലെന്നു പ്രത്യേക റിപ്പോർട്ട് . ഈ വരുന്ന നവംബർ മാസം മുതലാണ് ഐഫോൺ, സാംസം​​ഗ് ​ഗാലക്സി, എൽജി തുടങ്ങി 43 ഫോണുകളിൽ വാട്ട്സ് ആപ്പ് സേവനങ്ങൾ നിർത്തുമെന്നറിയിച്ചു. പല പ്രമുഖ കമ്പനികളുടെയും ആദ്യ കാല മോഡലുകളിലാകും വാട്ട്സ് ആപ്പ് സേവനം അവസാനിപ്പിക്കുക. നവംബർ മുതൽ, കുറഞ്ഞത്, ആൻഡ്രോയ്ഡ് 4.1 (ജെല്ലി ബീൻ), അല്ലെങ്കിൽ ഐഫോൺ (ഐ.ഒ.എസ് 10) എന്നിവയിൽ മാത്രമേ വാട്ട്സ് ആപ്പ് പ്രവർത്തിക്കുകയുള്ളു. വാട്ട്സ് ആപ്പ് പ്രവർത്തനം നിർത്തലാക്കുന്ന മൊബൈൽ…

Read More

സ്വകാര്യത നയം വ്യക്തമാക്കാൻ ‍ വാട്‌സാപ്പിനോട് ആവശ്യപ്പെട്ട് ഐടി മന്ത്രാലയം

ന്യൂ ഡൽഹി: സ്വകാര്യത നയത്തിൽ വാട്‌സാപ്പിനെതിരെ ശക്തമായ നടപടിക്കൾ കൈക്കൊള്ളാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. വാട്‌സാപ്പിന്റെ സ്വകാര്യത നയത്തില്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് ഐ ടി മന്ത്രാലയം വാട്സാപ്പിന് നോട്ടിസ് അയച്ചു. രാജ്യത്തെ ജനങ്ങളുടെ സ്വകാര്യതയെ മാനിക്കാതെ സ്വകാര്യത ഇല്ലാതാക്കുന്ന നയമാണ് വാട്സാപ്പ്  മുന്നോട്ട് വെക്കുന്നത് എങ്കിൽ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രാലയം കമ്പനിയെ അറിയിച്ചു. പ്രസ്തുത വിഷയത്തിൽ വ്യക്തമായ ഒരു മറുപടി ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രാലയം വാട്‌സാപ്പിന് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ നിയമത്തിന്റെയും ഇവിടുത്തെ ജനങ്ങളുടെ അവകാശങ്ങളുടെയും പരിധിക്കുള്ളില്‍ വരുന്ന ഒന്നായിരിക്കണം വാട്‌സാപ്പിന്റെ സ്വകാര്യത നയം. അല്ലാത്ത പക്ഷം ശക്തമായ നിയമ നടപടികളിലേക്ക്…

Read More

‘വാട്ട്‌സ്ആപ്പ്’ പുതിയ ഫീച്ചർ: അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഇനി 7 മിനിറ്റ്.

ബ്ലോക്ക് റിവോക്ക് റിക്വസ്റ്റ് എന്ന പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്. അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. വാട്ട്‌സ്ആപ്പ് മാതൃകയില്‍ നിര്‍മ്മിച്ച വ്യാജ ആപ്പുകള്‍ക്ക് മൂന്ന് വര്‍ഷം മുമ്പ് അയച്ച സന്ദേശങ്ങള്‍ വരെ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ ദുരുപയോഗം തടയുന്നതിനു വേണ്ടി ഇനി മുതല്‍ ഏഴു മിനിറ്റ് സമയപരിതിയാണ് മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഉണ്ടാകുക. ഇത് ഒരു മണിക്കൂറാക്കി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. ഒരാള്‍ സന്ദേശം നീക്കം ചെയ്യാനുള്ള അപേക്ഷ നല്‍കുമ്പോള്‍ സ്വീകര്‍ത്താക്കളുടെ ഫോണിലെ ഡാറ്റാബേസ് പരിശോധിച്ച…

Read More
Click Here to Follow Us